കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി: സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന്!!

Google Oneindia Malayalam News

ദില്ലി: തൊഴിലിലെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കായി പട്ടിക ജാതി- പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഹൂബെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി: ഐസൊലേഷന്‍ വാര്‍‍ഡില്‍ പ്രവേശിപ്പിച്ചു!ഹൂബെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി: ഐസൊലേഷന്‍ വാര്‍‍ഡില്‍ പ്രവേശിപ്പിച്ചു!

ജോലി, പ്രമോഷന്‍ എന്നിവയില്‍ സംവരണം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംവരണം നല്‍കണമെന്നത് നിര്‍ബന്ധമല്ലെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചി ചൂണ്ടിക്കാണിച്ചു.

xsupreme-court3-1

എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരമാണ്. അതേ സമയം സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതികള്‍ക്കാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കുന്നതിന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. പ്രമോഷന്‍ നല്‍കുന്ന വിഷയത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് തോന്നുകയാണെങ്കില്‍ വിവേചനാധികാരം ഉപയോഗിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വിശദീകരിച്ചു.

English summary
No Fundamental Right to Reservation, Rules SC, Says Courts Too Can't Order State to Provide Quota
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X