കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടി വരെയുള്ള സ്ഥാപനങ്ങൾക്ക് ആഗോള ടെൻഡറില്ല: ആഭ്യന്തര കമ്പനികൾക്ക് സർക്കാരിന്റെ കൈത്താങ്ങ്

Google Oneindia Malayalam News

ദില്ലി: 20 ലക്ഷം കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ് വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമൻ. 200 കോടി രൂപ വരെയുള്ള സർക്കാർ പദ്ധതികൾക്ക് ആഗോള ടെൻഡർ ഉണ്ടാകില്ലെന്നാണ് ധനകാര്യമന്ത്രി അറിയിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സർക്കാർ തീരുമാനം.

ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25% കുറച്ചു: ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25% കുറച്ചു: ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ഇതോടെ ചെറുകിട-ഇടത്തരം മേഖലയിലുള്ള സ്ഥാപനങ്ങൾക്കും (എംഎസ്എഇ) സർക്കാർ പദ്ധതികളിൽ പങ്കാളികളാവാൻ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ. ആഭ്യന്തരമായ ആവശ്യങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ചെറുകിട-ഇടത്തരം മേഖലയിലുള്ള കമ്പനികൾക്ക് ആഗോള തലത്തിലുള്ള കമ്പനികളുമായി കിടപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. ചെറുകിട-ഇടത്തരം സംരംഭങ്ങളും തമ്മിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യം സ്വയം പര്യാപ്തമാകുന്നത് സംബന്ധിച്ച ദൗത്യമാണ് ആത്മനിര്‍ഭരൺ ഭാരത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 nirmala-sitharaman323

ഇതുമായി ബന്ധപ്പെട്ട് ജനറൽ ഫിനാൻഷ്യൽ റൂളിൽ പരിഷ്കാരങ്ങൾ വരുത്തുമെന്നും ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ ബിസിനസ് നടത്തിപ്പിന് സഹായിക്കുമെന്നും ധനകാര്യമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനകാര്യമന്ത്രി നിർമല സീതാരാമൻ. ഈ പാക്കേജ് ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം വരുന്നുണ്ടെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുധികം തിരിച്ചടി നേരിട്ടത് എംഎസ്എംഇക്കാണ്. ചെറുകിട

ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ ബിസിനസ് നടത്താൻ സാധിക്കുന്നതിനൊപ്പം ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ഝതിയ്ക്ക് കരുത്തുപകരാനും പുതിയ നീക്കങ്ങൾ സഹായിക്കും.
സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതികതയില്‍ അടിസ്ഥാനമാക്കിയ സംവിധാനം, ജനസംഖ്യാ ശാസ്ത്രം, ആവശ്യങ്ങള്‍ എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് പദ്ധതിയുടെ നെടുംതൂണുകളായിട്ടുള്ളത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍

 ആഗസ്റ്റ് വരെയുള്ള ഇപിഎഫ് വിഹിതം സർക്കാർ അടയ്ക്കും: മൂന്ന് മാസത്തേക്കുള്ള പിഎഫ് വിഹിതത്തിലും കുറവ്, ആഗസ്റ്റ് വരെയുള്ള ഇപിഎഫ് വിഹിതം സർക്കാർ അടയ്ക്കും: മൂന്ന് മാസത്തേക്കുള്ള പിഎഫ് വിഹിതത്തിലും കുറവ്,

പഴയ സിംഹം പുതിയ പേരില്‍!! മോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍പഴയ സിംഹം പുതിയ പേരില്‍!! മോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

English summary
No global tender upto 200 crore government schemes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X