കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തില്‍ കൈവയ്ക്കില്ലെന്ന് കേന്ദ്രം; ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയില്‍ ഇല്ല

Google Oneindia Malayalam News

ദില്ലി: അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനമനത്രാലയം. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയിലില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുവെന്ന് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Gold

കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സ്വര്‍ണത്തില്‍ കേന്ദ്രം കൈവയ്ക്കാന്‍ പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്നും ആദായ നികുതി വകുപ്പിന് ഈ നീക്കമില്ലെന്നും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തര്‍ തിരഞ്ഞെടുപ്പിലേക്ക്; സുപ്രധാന തീരുമാനവുമായി അമീര്‍ ശൈഖ് തമീം, സമിതി രൂപീകരിച്ചുഖത്തര്‍ തിരഞ്ഞെടുപ്പിലേക്ക്; സുപ്രധാന തീരുമാനവുമായി അമീര്‍ ശൈഖ് തമീം, സമിതി രൂപീകരിച്ചു

ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കും. കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല്‍ മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കും. അതു കഴിഞ്ഞാല്‍ ഉയര്‍ന്ന നികുതി അടയ്‌ക്കേണ്ടിവരും- എന്നിവയായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. ഗോള്‍ഡ് ആംനസ്റ്റി സ്‌കീമിന് കേന്ദ്രം ഒരുങ്ങിയെന്നും മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ തീരുമാനം നടപ്പാക്കി തുടങ്ങുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. .

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

ഇന്ത്യയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സ്വര്‍ണം നിയമവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചകളിലാണ്. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ തീരുമാനിക്കും. അതിന് മുകളില്‍ സ്വര്‍ണമുള്ളവരാണ് മൂല്യം കണക്കാക്കി നികുതി അടയ്‌ക്കേണ്ടി വരിക. മാന്യമായ രീതിയില്‍ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നല്‍കും. അതുകഴിഞ്ഞാല്‍ വന്‍ പിഴ ഈടാക്കുമെന്നും കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
No Gold amnesty scheme under consideration: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X