മുന്‍ മുഖ്യമന്ത്രിമാരെ ഗെറ്റ് ഔട്ട് അടിച്ച് സുപ്രീംകോടതി
ദില്ലി: മുഖ്യമന്ത്രിമാര്‍ കലാവധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഔദ്യോഗിക വസതികള്‍ കൈവശം വെച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം ബംഗ്ലാവുകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്നും കോടതി പറഞ്ഞു.
കാലാവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ഭവനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ ബംഗ്ലാവുകളുടെ കാര്യത്തില്‍ അവകാശ വാദങ്ങള്‍ പാടില്ല. മന്ത്രി സ്ഥാനങ്ങള്‍ ഒഴിയുന്ന മുറയ്ക്ക് ഔദ്യോഗിക വസതിയും ഒഴിയണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രണ്ട് മാസത്തിനുള്ളില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വസതികള്‍ ഒഴിയണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥാനമൊഴിഞ്ഞ ശേഷവും മന്ത്രിമാര്‍ക്കുവേണ്ടി പൊതുഖജനാവില്‍ നിന്ന് പണം ചിലവാക്കുന്നതിനെ ഹര്‍ജി ചോദ്യം ചെയ്തു. സുരക്ഷാ കാരണം മുന്‍ നിര്‍ത്തിയാണ് അവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്നായിരുന്നു ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
സൂപ്രീംകോടതിയുടെ വിധിയിലൂടെ പണികിട്ടിയിരിക്കുന്നത് മുലായം സിങ്, മായാവതി എന്നിവരടക്കമുള്ള ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കാണ്. രണ്ട് മാസത്തിനകം ഇവരെല്ലാം ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും.












Click it and Unblock the Notifications