Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജോലിയോ... ആദ്യം പുകവലി ഉപേക്ഷിക്കൂ

ജയ്പൂര്‍: നിങ്ങള്‍ എത്ര മിടുക്കനായിക്കൊള്ളട്ടേ, എടുത്താല്‍ പൊന്താത്തത്ര ബിരുദങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ...മത്സര പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നും ഇരിക്കട്ടെ... നിങ്ങള്‍ക്ക് ജോലി കിട്ടും എന്ന് ഉറപ്പിക്കനാവില്ല. നിങ്ങള്‍ പുകവലിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ഇതൊരു തമാശക്കഥല്ല. രാജസ്ഥാനിലെ നിയമമാണ്. പുകവലിക്കുന്നവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കെടുക്കേണ്ട എന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. പുകവലി മാത്രമല്ല പ്രശ്‌നം. ഗുഡ്ക ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലി കൊടുക്കില്ല.

Smoking

പുക വലിക്കുകയോ ഗുഡ്ക ഉപയോഗിക്കുകയോ ഇല്ല എന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇനിമുതല്‍ ജോലി നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനം. 2013 ഒക്ടോബര്‍ 4 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്ത് യുവാക്കളുടെ പുകവലി ശീലം കുറക്കാന്‍ ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുകയില നിയന്ത്രണ സമിതി കഴിഞ്ഞ വര്‍ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശമാണിത്. പുകവലിയും ഗുഡ്കയും ശീലിച്ചുതുടങ്ങുന്നവര്‍ക്ക് ഇത്തരമൊരു നിയമം അതില്‍ നിന്ന് പിന്‍മാറാന്‍ പ്രചേദനമേകും എന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ ഇത്തരമൊരു നിയമം ആദ്യമായിരിക്കും എന്നാണ് അധികൃതര്‍ പറയുന്നത്.

നിയമം ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പുകവലിയന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോട് എങ്ങനെ പ്രതകരിക്കുമെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സ്വയം നശിക്കാന്‍ പോലും അവകാശമില്ലേ എന്ന് ചോദിച്ച് ആരെങ്കിലും കോടതി കയറുമോ എന്നതാണ് പ്രശ്‌നം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+