കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കുമോ ; എങ്കില്‍ സര്‍ക്കാര്‍ ജോലി തരില്ല

Google Oneindia Malayalam News

കേരളത്തില്‍ മദ്യനിരോധനവുമായി ബന്ധപ്പെട്ട മുറുമുറുപ്പുകള്‍ തുടരുന്നതിനിടെ ഇതാ രാജസ്ഥാനില്‍ നിന്ന് മറ്റൊരു വാര്‍ത്ത. പുകവലിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി തരില്ലെന്ന് തറപ്പിച്ചുപറയുകയാണ് രാജസ്ഥാനിലെ ഭരണകൂടം. സര്‍ക്കാര്‍ ജോലികളില്‍ നിന്നും പുകവലിക്കാരെ അയോഗ്യരാക്കാനാണ് തീരുമാനം.

പുകവലിക്കുന്നവരെ മാത്രമല്ല, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെയും രാജസ്ഥാന്‍ സര്‍ക്കാരിന് ജോലിക്ക് വേണ്ട. പദ്ധതിയുടെ ആദ്യപടിയായി വാണിജ്യനികുതി വകുപ്പാണ് പുകയില നിരോധനം നടപ്പാക്കിയിരിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന ടാക്‌സ് അസിസ്റ്റന്റ്‌സ് പരീക്ഷ എഴുതുന്നതില്‍ നിന്നും പുകവലിക്കുന്നവരെ പൂര്‍ണമായും വിലക്കിയിരിക്കുകയാണ്. പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രം ജോലിയ്ക്ക് അപേക്ഷിക്കാം.

tobacco

വിലക്കുകള്‍ ഇവിടെ തീര്‍ന്നെന്നു കരുതിയെങ്കില്‍ തെറ്റി. 182 പോസ്റ്റുകളുളള ടാക്‌സ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് രണ്ട് മക്കളില്‍ കൂടുതല്‍ ഉളളവര്‍ അപേക്ഷിക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. ആദ്യവിവാഹം നിയമപരമായി വേര്‍പ്പെടുത്താതെ രണ്ടാമത് വിവാഹിതരായവര്‍ക്കും അപേക്ഷിക്കുന്നതിന് വിലക്കുണ്ട്.

രാജ്യത്ത് പുകയില ഉത്പന്നങ്ങള്‍ക്ക് ഏറ്റവുമധികം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുളള സംസ്ഥാനം രാജസ്ഥാനാണ്. അതായത് 65 ശതമാനം. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇക്കാരണം കൊണ്ടുതന്നെ ഒരുപരിധി വരെ തടയിടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഗട്ക പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പുകവലി ശീലം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനുളള ഹെല്‍പ്പ് ഡെസ്‌ക്ക്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ മരുന്നുകള്‍ എന്നിവയും സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്.

English summary
tobacco users won't be eligible for government jobs in Rajasthan. A beginning towards this has been made by the Department of Commercial Taxes. Department declared that tobacco chewers are ineligible for writing the Tax Assistant’s competitive test scheduled for December.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X