കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തില്‍ മോദി സര്‍ക്കാരിന് പങ്കില്ല: നാനാവതി കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഗുജറാത്ത് കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. റിട്ട. ജസ്റ്റിസ് ജി ടി നാനാവതി തലവനായ അന്വേഷണ കമ്മീഷനാണ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 12 വര്‍ഷമെടുത്തു ഗോധ്രാനന്തര കലാപം ഉള്‍പ്പെടെ 4160 അക്രമ സംഭവങ്ങള്‍ പഠിച്ച് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടി.

കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് പങ്കില്ല എന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യമക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു എന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു. 2002 ഫെബ്രുവരി 27 മുതല്‍ മെയ് 31 വരെ ഗുജറാത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്. മൂന്ന് മാസങ്ങളിലായി 1169 പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്.

modi

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് നാനാവതി കമ്മീഷന്‍ 2000 ത്തിലധികം പേജുകളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് നാനാവതി പിന്നീട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം സഹകരിച്ചിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുമ്പെങ്കിലും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നു.

റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജി ടി നാനാവതി, റിട്ട. ഹൈക്കോടതി ജഡ്ജി അക്ഷയ് മേഹ്ത എന്നിവരാണ് കമ്മീഷനില്‍ ഉള്ളത്. കലാപത്തില്‍ ഇരയായവരില്‍ നിന്നും അമ്പതിനായിരത്തിലധികം സത്യവാങ്മൂലങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചു. ഐ പി എസ് ഓഫീസര്‍മാരായ പി സി പാണ്ഡെ, ആര്‍ ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട് തുടങ്ങി നൂറ് കണക്കിന് സാക്ഷികളില്‍ നിന്നും മൊഴിയെടുത്തു.

English summary
Nanavati commission on Tuesday submitted its final report on post-Godhra riots. It says no government role on 2002 riots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X