കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ബീഹാറിന് ആനുകൂല്യങ്ങള്‍ ഒന്നുമില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ഈ സാമ്പത്തിക വര്‍ഷം ബീഹാറിന് ആനുകുല്യങ്ങള്‍ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴില്‍ ഏറ്റവും മോശം പ്രകടന കാഴ്ചവെച്ച എന്‍ഡിഎ ഭരിക്കുന്ന ഈ സംസ്ഥാനത്തിനായി ഒറ്റ പൈസ പോലും നീക്കി വെച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എബി-പിഎംജെ പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ക്കായി ഈ വര്‍ഷം 1,699 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കി വെച്ചത്. എന്നാല്‍ 11 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങള്‍ ഉണ്ടായിരുന്നിട്ടും ബീഹാറിന് ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല.

ദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റുംദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റും

രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നിട്ട് കൂടി വന്‍ അവഗണനയാണ് കേന്ദ്രം ബീഹാറിനോട് കാണിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 17 മാസം മുമ്പ് പദ്ധതി ആരംഭിച്ചതിന് ശേഷം 156,000 ആശുപത്രി പ്രവേശന റിപ്പോര്‍ട്ടുകളാണ് ബീഹാറിലുണ്ടായത്.

doctor

അതായത് സംസ്ഥാനത്തെ ജനസംഖ്യയില്‍ അഞ്ചില്‍ നാല് ഭാഗവും ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ നേടി. മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം ഇ-കാര്‍ഡുകള്‍ ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ യുപിക്ക് ഇതുവരെ 100 കോടി രൂപ അനുവദിച്ചു. 11.8 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങളുള്ള യുപിയില്‍ കഴിഞ്ഞ 17 മാസത്തിനിടെ 305,000 ആശുപത്രി പ്രവേശനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 8.6 ദശലക്ഷം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്തതിലൂടെ ബീഹാറിനേക്കാള്‍ മികച്ച പ്രകടനമാണ് യുപി കാഴ്ച വെച്ചത്. അതേസമയം, 20% അര്‍ഹരായ ഗുണഭോക്താക്കളുള്ള നാല് സംസ്ഥാനങ്ങളില്‍ എബി-പിഎംജെഐ നടപ്പാക്കുന്നില്ല. പശ്ചിമ ബംഗാള്‍, തെലങ്കാന, ഒഡീഷ, ദില്ലി എന്നിവയാണ് അവ.

English summary
No grant for Bihar under Ayushman scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X