കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ ഇയര്‍ ആഘോഷത്തിനും മോദി പണിയാവും... 'മേരേ പ്യാരേ ദേശ് വാസിയോം' ലൈവ് തകര്‍ക്കും

ദില്ലിയിലെ ബാറുകളിലും റസ്റ്റോറന്റുകളിലും വൈകുന്നേരം ഏഴരയ്ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കാണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Google Oneindia Malayalam News

ദില്ലി: എല്ലാവരും ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരിക്കും. എല്ലാവരും എന്നല്ല, ആഘോഷിക്കാന്‍ കെല്‍പ്പുള്ളവര്‍. പക്ഷേ ഇത്തവണ ആ ആഘോഷമൊന്നും അത്രയ്ക്ക് പൊടിപാറില്ലെന്ന് വേണം കരുതാന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തലേന്ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുണ്ട് എന്നത് തന്നെ കാരണം. നവംബര്‍ 8 ന് രാത്രിയില്‍ ഇത്തരത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

അത്തരം ഒരു പ്രഖ്യാപനം ആയിരിക്കും ന്യൂ ഇയര്‍ ആഘോഷത്തെ ബാധിക്കുക എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. എന്നാല്‍ ഒരു കാര്യം പറയാം, മോദിയുടെ ലൈവ് പ്രസംഗം പണിതരും!!!

എങ്ങും പാര്‍ട്ടികള്‍

എങ്ങും പാര്‍ട്ടികള്‍

ന്യൂ ഇയര്‍ ആഘോഷത്തിന് നഗരങ്ങള്‍ എല്ലാം ഒരുങ്ങിരിക്കുകയാണ്. വന്‍ നഗരങ്ങളിലെല്ലാം വന്‍ പാര്‍ട്ടികളാണ് ഒരുക്കിയിരിക്കുന്നത്.

ലോകം ആഘോഷത്തില്‍ മുങ്ങും

ലോകം ആഘോഷത്തില്‍ മുങ്ങും

ലോകം മുഴുവന്‍ ന്യൂ ഇയര്‍ ആഘോഷങ്ങളിലും പാര്‍ട്ടികളിലും മുങ്ങി നില്‍ക്കുമ്പോള്‍ നമ്മുടെ രാജ്യ തലസ്ഥാനത്ത് എന്താകും നടക്കുക? അത് ഇത്തിരി വ്യത്യസ്തമാകും.

മോദിയുടെ ലൈവ്

മോദിയുടെ ലൈവ്

ദില്ലിയിലെ പബ്ബുകളിലും റസ്റ്റോറന്റുകളിലും പുതുവര്‍ഷത്തലേന്ന് പാട്ടും ഡാന്‍സും ഒന്നും ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. എല്ലായിടത്തും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ലൈവ് കവറേജ് ഉണ്ടാകും.

ആളുകള്‍ ആവശ്യപ്പെടുന്നുണ്ടത്രെ

ആളുകള്‍ ആവശ്യപ്പെടുന്നുണ്ടത്രെ

എന്നാല്‍ ഇത് ബാറുകാരും റസ്റ്റോറന്റുകാരും ഏകപക്ഷീയമായി തീരുമാനിച്ചതല്ലത്രെ. മോദിയുടെ ലൈവ് ഉണ്ടാവില്ലേ എന്ന് സീറ്റ് ബുക്ക് ചെയ്യുന്ന ആളുകള്‍ വിളിച്ച് ചോദിക്കുന്നുണ്ടെന്നാണ് പറയുന്നത്.

എന്തായാലും കാത്തിരിക്കാം

എന്തായാലും കാത്തിരിക്കാം

നിര്‍ണായകമായ എന്തെങ്കിലും ആയിരിക്കും പ്രധാനമന്ത്രി പ്രഖ്യാപിക്കുക എന്ന സൂചനകള്‍ ഇപ്പോഴും ഉണ്ട്. നോട്ട് നിരോധനം പോലെ എന്തെങ്കിലും ആണെങ്കില്‍ അത് ന്യൂ ഇയര്‍ ആഘോഷത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രധാനപ്പെട്ടതാകും എന്ന് ഉറപ്പാണ്.

English summary
On 31 December, as the nation bids adieu to 2016, restaurants and bars in the city are planning a special screening of the Prime Minister's public address at 7.30 pm, a day after his 50-day deadline for economic normalcy to return, since demonetisation was announced on 8 November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X