• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ മാത്രമല്ല കൊല്‍ക്കത്തയിലും ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല

കൊല്‍ക്കത്ത: 'നോ ഹെല്‍മറ്റ് നോ പെട്രോള്‍' നിയമം നടപ്പാക്കി കൊല്‍ക്കത്ത. ആഗസ്ത് ഒന്നു മുതല്‍ കേരളത്തില്‍ ഈ രീതി നിലവില്‍ വരാനിരിക്കെയാണ് കല്‍ക്കത്തയില്‍ ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

Read Also:ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ചെത്താമെന്ന് കരുതേണ്ട... പെട്രോള്‍ നല്‍കരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് !

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന ഇരുചക്ര വാഹനക്കാരുടെ നടപടിയില്‍ അതൃപ്തി രേകപ്പെടുത്തിയതിന്റെ പിറ്റേ ദിവസം പോലീസ് കൊല്‍ക്കത്തയില്‍ പുതിയ നിയമം നടപ്പാക്കുകയായിരുന്നു.

ഹെല്‍മറ്റില്ലാതെ എത്തുന്ന ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു തുള്ളി പോലും പെട്രോള്‍ ഇനി ലഭിക്കില്ല. പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ശക്തമായ താക്കീതും നല്‍കിയിട്ടുണ്ട്. അതേസമയം കൊല്‍ക്കത്ത പോലീസ് നഗരത്തില്‍ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.

Read Also:ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; ഉത്തരവ് ഗതാഗത മന്ത്രി അറിയാതെ!!!

ഹെല്‍മറ്റ് ഡ്രൈവര്‍മാര്‍ക്ക് മാത്രം പോര പുറകിലുള്ളവര്‍ക്ക് ഹെല്‍മറ്റില്ലെങ്കിലും പെട്രള്‍ ലഭിക്കില്ല. കൊല്‍ക്കത്തയില്‍ അപകട മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശന നടപടി. ഇരുചക്രവാഹനത്തിലുള്ള രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണമെന്നുള്ളത്് കൊല്‍ക്കത്ത പോലീസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

English summary
A day after West Bengal Chief Minister Mamata Banerjee expressed her displeasure over two-wheeler users not wearing helmets, Kolkata police on Saturday imposed a "no helmet no petrol" rule forbidding petrol pumps from selling fuel to motorcyclists without helmets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more