കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വിദ്യാര്‍ത്ഥികളുടെ ഭാരം കുറയും, ഹോം വര്‍ക്ക് രണ്ടാം ക്ലാസ് വരെയില്ല, ബാഗിന്റെ ഭാരവും കുറയും

Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലെ സമ്മര്‍ദം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഇനി ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ സ്‌കൂള്‍ ബാഗ് നയത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും ഇനി മുതല്‍ നല്‍കാന്‍ പാടില്ല. ഇക്കാര്യവും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം എന്ന പുതിയ നിയമം ഗുണകരമാകുക. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോഗ്രാമാണ്. അതുകൊണ്ടാണ് അവരുടെ ബാഗിന്റെ ഭാരം രണ്ട് കിലോയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ 35 കിലോ മുതല്‍ 50 കിലോ വരെ ശരാശരി ഭാരമുണ്ടാവാറുണ്ട്. അതുകൊണ്ട് ഇവരുടെ ബാഗിന്റെ ഭാരം അഞ്ച് കിലോ വരെയാണ്. അതില്‍ കൂടാന്‍ പാടില്ല.

അതേസമയം ഡിജിറ്റലായി ഭാരം അറിയാനുള്ള മെഷീന്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. നിത്യേന സ്‌കൂള്‍ ബാഗുകളുടെ ഭാരം ഇതിലൂടെ പരിശോധിക്കേണ്ടി വരും. ചക്രങ്ങളുള്ള ബാഗുകളെ സ്‌കൂളില്‍ അനുവദിക്കില്ല. ഇത് കോണിപ്പടികള്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍പ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളുടെ പുസ്തകം ഏതാണെന്ന് നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. അതോടൊപ്പം പ്രസാധകര്‍ എല്ലാ പുസ്തകങ്ങളിലും ഭാരം രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഇതിന് പുറമേ കുട്ടികളുടെ ഭക്ഷ്യസുരക്ഷയും സ്‌കൂളുകളില്‍ ഉറപ്പാക്കണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ ഒഴിവാക്കാം. അതിലൂടെ സ്‌കൂളില്‍ ലഞ്ച്‌ബോക്‌സുകളും വെള്ളക്കുപ്പികളും കൊണ്ടുവരുന്നതിലൂടെയുള്ള ഭാരം ഒഴിവാക്കാന്‍ സാധിക്കും. ഇത് സ്‌കൂള്‍ ബാഗുകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കും. അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഗൃഹപാഠത്തിന് പകരം കുട്ടികള്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവിട്ടതും ഭക്ഷണം കഴിച്ചതും തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ഇവരെ കൊണ്ട് ക്ലാസുകളില്‍ പറയിപ്പണണെന്നാണ് നിര്‍ദേശം.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം. വിദ്യാര്‍ത്ഥികളുടെ സമയം ചെലവഴിക്കല്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയും ക്ലാസുകളില്‍ പറയിപ്പിക്കുക. ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ദിവസം ഒരു മണിക്കൂര്‍ വരെ ഗൃഹപാഠം ചെയ്യാനായി നല്‍കാം. ഈ സമയം ഏകാഗ്രത വര്‍ധിക്കുന്നതായി നിര്‍ദേശത്തില്‍ പറയുന്നു. പല വിഷയങ്ങള്‍ എഴുതാനും ഇവരോട് ആവശ്യപ്പെടണം. ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് നിത്യേന രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
minor students got married in class room

English summary
no homework up to class 2, education ministry suggests new changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X