കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനെയും കൃഷ്ണനെയും ഇനി ആര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാം

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബിസിനസ് ആവശ്യങ്ങള്‍ക്കായി ദൈവങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്നതില്‍ രാജ്യത്ത് വിലക്കില്ലെന്ന് സുപ്രീം കോടതി. മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് നമുക്ക്. ഇതില്‍ ആരുടെയും പേരുകള്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ കഷ്ടമാകും എന്ന ന്യായം പറഞ്ഞാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.

തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ പേരുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പേരിടാന്‍ ഉപയോഗിക്കുന്നതില്‍ ഒരു തടസ്സവും ഇല്ല. ഇതെല്ലാം വിശ്വാസത്തിന്റെ കാര്യമാണ് - ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ഒരു വ്യാപാരിക്ക് ലക്ഷ്മി സ്റ്റോര്‍ എന്ന് തന്റെ സ്ഥാപനത്തിന് പേരിടുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. അയാള്‍ക്ക് സ്വന്തം മകളുടെ പേര് ഉപയോഗിക്കാന്‍ അവകാശമില്ലേ - വാദത്തിനിടെ കോടതി അഭിഭാഷകരോട് ചോദിച്ചു.

sriram

എന്തിനാണ് സ്ഥാപനങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിടുന്നതില്‍ നിന്നും നെയിംപ്ലേറ്റില്‍ ദൈവങ്ങളുടെ ചിത്രം പതിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കേണ്ടത് എന്ന് കോടതി ആരാഞ്ഞു. ഞാന്‍ ഒരു ദൈവത്തെ ആരാധിക്കുന്നു. ആ ദൈവത്തിന്റെ പേരും ചിത്രങ്ങളും ഞാന്‍ ഉപയോഗിക്കുന്നതിനെ ആരാണ് തടയുന്നത്.

ബാലാജിയുടെ ആരാധകനായ ഒരാള്‍ക്ക് സ്വന്തം മകന് ബാലാജിയുടെ പേരിടാനും ആ പേര് സ്ഥാപനത്തിന് ഇടാനും പ്രശ്‌നമൊന്നും ഇല്ല. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള നാട്ടില്‍ ഇതൊന്നും നടപ്പില്ല എന്ന് പറഞ്ഞാണ് സുപ്രീം കോടതി ഹര്‍ജി തള്ളിക്കളഞ്ഞത്. ദൈവങ്ങളുടെ പേര് കച്ചവടസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

English summary
The Supreme Court on Friday declined to entertain a PIL to stop the use of names and images of Gods and Goddesses for commercial exploitation, saying "this country has 33,000 crores of Gods."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X