Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് 19 ടെസ്റ്റ് കിറ്റുകൾ ഐസിഎംആർ വാങ്ങിയത് 4500 രൂപയ്ക്ക്; പ്രചരണത്തിലെ സത്യം ഇതാണ്

ദില്ലി; കൊവിഡ് 19 ടെസ്റ്റിങ്ങ് കിറ്റുകൾക്ക് ഐസിഎംആർ അംഗീകരിച്ച വില പരിധി 4500 രൂപയാണെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 17 കമ്പനികൾ 500 രൂപയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും തയ്യാറായിരുന്നു. എന്നിരുന്നാലും, ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് കരാർ നൽകി, 4,500 രൂപയ്ക്ക് കിറ്റുകൾ വിൽക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് ഐസിഎംആർ പ്രതികരിച്ചു.

ആർ‌ടി-പി‌സി‌ആറിന് 740-1150 രൂപയും റാപിഡ് ടെസ്റ്റിന് 528-795 രൂപയുമാണ് ഐ‌സി‌എം‌ആർ അംഗീകരിച്ച വില. ഒരു ടെസ്റ്റിങ്ങ് കിറ്റുകളും 4500 രൂപയ്ക്ക് വാങ്ങിയിട്ടില്ല. കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കമ്പനികൾ ഉണ്ടെങ്കിൽ ഐസി‌എം‌ആറുമായോ അനു നഗറുമായോ ജെഎസ് ഹെൽത്ത് റിസർച്ചുമോയ ബന്ധപ്പെടാം (011-23736222),ഐഎംസിആർ ട്വീറ്റ് ചെയ്തു.

xrapid-test-kit2-15879

അതേമയം രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത 245 രൂപയുടെ കിറ്റുകൾ 600 രൂപ നിരക്കിലാണ് ഇന്ത്യയ്ക്ക് വിൽപന നടത്തിയത്.

ഈ കിറ്റുകൾ തെറ്റായ ഫലങ്ങളാണ്​ കാണിക്കുന്നതെന്ന്​ നിരവധി സംസ്​ഥാനങ്ങൾ പരാതി പറഞ്ഞിരുന്നു.മെട്രിക്സ് എന്ന കമ്പനിയാണ് ചൈനയിൽ നിന്ന് റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്തത്. ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ഉൾപ്പെടെ 6.5 ലക്ഷം കിറ്റുകളായിരുന്നു ഇറക്കുമതി ചെയ്തത്. റിയൽ മെറ്റബോളിക്സ് എന്ന കമ്പനിയാണ് ഇവ സർക്കാരിന് വിറ്റത്. മെട്രിക്സ് എന്ന കമ്പനി 245 രൂപയ്ക്ക് വാങ്ങിയ കിറ്റുകൾ വിതരണ കമ്പനിയായ റിയൽ മെറ്റബോളിക്സിസ് 600 രൂപയ്ക്കാണ് വിൽപന നടത്തിയത്.

സംഭവം വിവാദമായോതെട മെട്രിക്സ് കമ്പനി വിതരണകമ്പനിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി ഇടപെട്ട് 400 രൂപയ്ക്ക് കിറ്റുകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+