ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം സങ്കീര്‍ണം; ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി; ഒരു വര്‍ഷത്തോളമായി തുടരുന്ന ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷം പരിഹരിക്കുന്നതിനായി സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒമ്പത് തവണ ചര്‍ച്ച് നടത്തിയിട്ടും ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഷയം വളരെ സങ്കീര്‍ണമാണ്. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലഡാക്കിലെ പ്രശ്നം മനസിലാക്കണമെങ്കില്‍ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈന്യങ്ങളെക്കുറിച്ചും ധാരണ വേണമെന്നും ജയശങ്കര്‍ പറഞ്ഞു. വിജയവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ചൈനീസ് അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം. പാംഗോംങ് തടാകമുള്‍പ്പെടെ അതിര്‍ത്തിയിലുടനീളം സൈനിക സന്നാഹം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.
Recommended Video
നേരത്തെ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ടാങ്കറുകളും സൈന്യത്തെയും ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വലിയ രീതിയില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ സൈനികതലത്തില്‍ ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുമെന്നും ജയശങ്കര്‍ പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications