കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം സങ്കീര്‍ണം; ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന്‌ വിദേശകാര്യ മന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഒരു വര്‍ഷത്തോളമായി തുടരുന്ന ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷം പരിഹരിക്കുന്നതിനായി സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍. ഒമ്പത്‌ തവണ ചര്‍ച്ച്‌ നടത്തിയിട്ടും ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നിവരും ചൈനീസ്‌ നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

വിഷയം വളരെ സങ്കീര്‍ണമാണ്‌. സൈന്യത്തെ പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. ലഡാക്കിലെ പ്രശ്‌നം മനസിലാക്കണമെങ്കില്‍ ആ പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ ഘടനയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈന്യങ്ങളെക്കുറിച്ചും ധാരണ വേണമെന്നും ജയശങ്കര്‍ പറഞ്ഞു. വിജയവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുമ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

s jayashanker

ചൈനീസ്‌ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ്‌ ഇന്ത്യന്‍ സൈന്യം. പാംഗോംങ്‌ തടാകമുള്‍പ്പെടെ അതിര്‍ത്തിയിലുടനീളം സൈനിക സന്നാഹം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

Recommended Video

cmsvideo
Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters

നേരത്തെ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ടാങ്കറുകളും സൈന്യത്തെയും ലഡാക്ക്‌ അതിര്‍ത്തിയില്‍ വിന്യസിച്ച്‌ ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വലിയ രീതിയില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്‌. പ്രശ്‌നം പരിഹരിക്കാന്‍ സൈനികതലത്തില്‍ ഒമ്പത്‌ റൗണ്ട്‌ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. ചര്‍ച്ചകള്‍ തുടരുമെന്നും ജയശങ്കര്‍ പറഞ്ഞു.

English summary
no improvements the military talks about India china military talks says foreign minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X