കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിഗത ആദായ നികുതിയില്‍ ഇളവില്ല? പ്രചാരണങ്ങള്‍ തള്ളി മന്ത്രാലയം, കമ്മറ്റി നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വ്യക്തികളുടെ ആദായ നികുതി വെട്ടിക്കുറക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്. ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ധനകാര്യ ബജറ്റില്‍ ആദായനികുതിയില്‍ ആനകൂല്യം പ്രഖ്യാപിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഉയര്‍ന്ന ആദായ നികുതിയുള്ള യുഎസ്, യുകെ, ചൈന എന്നീ രാജ്യങ്ങള്‍ വ്യക്തികളില്‍ നിന്നും ഉയര്‍ന്ന ആദായ നികുതിയാണ് ഈടാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ണായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സെപ്തംബറില്‍ പുതിയ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കേന്ദ്രം സര്‍ക്കാര്‍ 15% മാക്കി കുറച്ചിരുന്നു. ഇതോടെയാണ് വ്യക്തിഗത ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി

കഴിഞ്ഞ ധനകാര്യ ബജറ്റിലാണ് അതിസമ്പന്നര്‍ക്കുള്ള വ്യക്തിഗത ആദായനികുതി 42 ശതമാനാക്കി വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നതോടെയാണ് ആദായനികുതിയുമായി ബന്ധപ്പെട്ട കമ്മറ്റി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. വിവിധ സ്ലാബുകളിലെ നികുതി കുറക്കാന്‍ ധനകാര്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി നിരക്ക് കുറക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പൗരന്മാരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഉയര്‍ന്ന നികുതി നിരക്കുകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. താഴ്ന്ന വരുമാനമുള്ളവരുടെ നികുതി ഭാരം കുറക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

income-tax1-1

യുഎസ്, ബ്രിട്ടന്‍, ചൈന തുടങ്ങിയ ഉയര്‍ന്ന നികുതിയുള്ള രാജ്യങ്ങളില്‍ ആളുകള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് പൗരന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ സാഹചര്യമല്ല ഇന്ത്യയില്‍ എന്നുള്ള വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

English summary
No individual Income tax rate cut in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X