കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുമായി എന്ത് പ്രശ്‌നം? സോണിയയെ അക്കാര്യത്തില്‍ കണ്ടിട്ടില്ല, തുറന്ന് പറഞ്ഞ് കമല്‍നാഥ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ബിജെപി സര്‍ക്കാരിനെ വീഴ്ത്തണമെന്ന് ആത്മമാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് നടക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. അത് കൂടുതല്‍ സ്ഥാനത്തിന് വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുണ്ടാവുന്നതാണ്. അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും, തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.

1

തനിക്ക് ജോതിരാദിത്യ സിന്ധ്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താന്‍ സോണിയാ ഗാന്ധിയെ കണ്ടെന്നും പറഞ്ഞു. എന്നാല്‍ സിന്ധ്യയുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ സോണിയാ ഗാന്ധിയെ കണ്ടിട്ടേയില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നാശനഷ്ടം നല്‍കുന്നതിന് നടത്തിയ സര്‍വേയില്‍ സിന്ധ്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം സിന്ധ്യ സര്‍വേയെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ദിഗ്വിജയ് സിംഗും സിന്ധ്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന പ്രശ്‌നങ്ങളുണ്ടെന്ന കാര്യത്തെയും കമല്‍നാഥ് തള്ളി. ദിഗ് വിജയ് സിംഗിനെ ഉപദേശകനായിട്ടാണ് താന്‍ കാണുന്നത്. പത്ത് വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത് ഭരണ പരിചയം ഉണ്ട്. അതുകൊണ്ടാണ് ഉപദേശം തേടുന്നത്. പക്ഷേ സംസ്ഥാനം ഭരിക്കുന്നത് താന്‍ തന്നെയാണെന്നും കമല്‍നാഥ് പറഞ്ഞു.

രാജ്യം വലിയൊരു പ്രതിസന്ധിയിലേക്ക് പോവുകയാണ്. സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായി. അതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ല. വാഹന വിപണി നേരിടുന്ന പ്രതിസന്ധി രാജ്യം എത്ര വലിയ പ്രശ്‌നത്തിലാണെന്ന് വ്യക്തമാക്കി തരുന്നുണ്ട്. അതേസമയം ഹണിട്രാപ് കേസ് ബിജെപി ഭരിച്ചിരുന്ന സമയത്തെ വ്യാപം കേസ് പോലെയല്ലെന്നും, ഇത് ഗൗരവമേറിയ കേസ് തന്നെയാണെന്നും കമല്‍നാഥ് പറഞ്ഞു.

ഹരിയാന കോൺഗ്രസിലെ വിഭാഗീയത തെരുവിൽ! നേതാവ് സോണിയയുടെ വീടിന് മുന്നിൽ, പിളർത്തുംഹരിയാന കോൺഗ്രസിലെ വിഭാഗീയത തെരുവിൽ! നേതാവ് സോണിയയുടെ വീടിന് മുന്നിൽ, പിളർത്തും

English summary
no infighting in mp congress says kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X