കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിർത്തിയിൽ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ല, കേന്ദ്രസർക്കാർ രാജ്യസഭയിൽ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. രാജ്യസഭ എംപി ഡോ. അനില്‍ അഗര്‍വാളിന്റെ ചോദ്യത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു നുഴഞ്ഞുകയറ്റവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് 47 തവണ നൂഴഞ്ഞുകയറ്റ ശ്രമുണ്ടായിട്ടുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.

india

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

മേയ് മാസം മുതല്‍ ആരംഭിച്ച ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നവന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു. ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജ്‌നാഥ് സിംഗ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി അതിര്‍ത്തിയില്‍ എന്ത് നീക്കത്തിനും സജ്ജമാണെന്ന കാര്യം രാജ്യസഭാംഗങ്ങളെയും രാജ്യത്തെ ജനങ്ങളെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ലൈന്‍ ഓഫ് ആകച്വല്‍ കണ്‍ട്രോളിനെ മാനിച്ചുകൊണ്ട് അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആശങ്കള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പരമാധികാരം സംബന്ധിച്ച വിഷയങ്ങളെ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ധരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ലോക്ക്ഡൌൺ കൊവിഡ് കേസുകളും മരണങ്ങളും കുറച്ചെങ്ങനെ? ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ലോക്ക്ഡൌൺ കൊവിഡ് കേസുകളും മരണങ്ങളും കുറച്ചെങ്ങനെ? ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്

Recommended Video

cmsvideo
Chinese army deployed in arunachal pradesh | Oneindia Malayalam

അതേസമയം, ഇന്ത്യ-ചൈന അതിര്‍്തി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുമായി അടച്ചിട്ട ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുകയെന്നാണ് സൂചന. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളെ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് ക്ഷണിക്കുക. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.

ബീഹാര്‍ തെരഞ്ഞെടുപ്പ്; മക്കളെ കളത്തിലിറക്കാന്‍ ഒരുങ്ങി 40 ലേറെ നേതാക്കള്‍; പാര്‍ട്ടിയില്‍ സമ്മര്‍ദംബീഹാര്‍ തെരഞ്ഞെടുപ്പ്; മക്കളെ കളത്തിലിറക്കാന്‍ ഒരുങ്ങി 40 ലേറെ നേതാക്കള്‍; പാര്‍ട്ടിയില്‍ സമ്മര്‍ദം

ഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിളഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിള

English summary
No infiltration In Indo-China border for six months, Home Ministry said in the Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X