Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുക്ക്ഡെ തുക്ക്ഡെ' സംഘത്തെക്കുറിച്ച് വിവരമില്ല: ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍

ദില്ലി: തുക്ക്ഡെ തുക്ക്ഡെ സംഘത്തെക്കുറിച്ച് അഖിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍. തുക്ക്ഡെ തുക്ക്ഡെ സംഘം എന്ന പ്രയോഗത്തെക്കുറിച്ച് അറിയില്ലെന്ന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരത്തിലൊരു വിവരം ലോ എന്‍ഫോഴ്സ്മെന്റ് എജന്‍സികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്. ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടുള്ളത്. തുക്ക്ഡെ തുക്ക്ഡെ സംഘത്തെ ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര- സംസ്ഥാന നിയമ നിര്‍വഹണ ഏജന്‍സിയോ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടില്ല.

കോണ്‍ഗ്രസ് അംഗങ്ങളായ വിന്‍സന്റ് എച്ച് പാല, ജസ്ബീര്‍ സിംഗ് എന്നിവരാണ് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ നടന്നതോടെയാണ് വ്യാപകമായി തുക്ക്ഡെ തുക്ക്ഡെ സംഘം എന്ന പ്രയോഗത്തെക്കുറിച്ചുള്ള പരാമര്‍ശം പുറത്തുവരുന്നത്.

g-kishan-reddy-15814

നേരത്തെ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രനമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെ ദില്ലിയിലെ തുക്ക്ഡെ തുക്ക്ഡെ സംഘത്തെ പഠിപ്പിക്കണമെന്ന പ്രസ്താവനയും അമിത് ഷായുടേതായി പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+