കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കള്ളപ്പണം പിടിച്ചോ? നോട്ട് നിരോധനത്തിൽ ത്രിശങ്കുവിലായി റിസർവ് ബാങ്കും! ഉത്തരമില്ല

  • By Anamika
Google Oneindia Malayalam News

ദില്ലി: കള്ളപ്പണം ഇല്ലാതാക്കാനും ഭീകരവാദത്തെ ചെറുക്കാനുമാണ് നോട്ട് നിരോധനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ നിരോധിച്ച 1000, 500 നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ സ്ഥിരീകരിച്ചതോടെ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന ആരോപണം ഉയരുകയാണ്. അതേസമയം നോട്ട് നിരോധനം മൂലം കള്ളപ്പണം ഇല്ലാതായോ എന്ന ചോദ്യത്തിന് റിസര്‍വ് ബാങ്കിന് തന്നെ യാതൊരു വെളിപാടുമില്ല.

ദിലീപിനെ രക്ഷിക്കാൻ അരയും തലയും മുറുക്കിത്തന്നെ.. നിർണായക നീക്കങ്ങൾ, പിന്നിലൊരാൾ..!ദിലീപിനെ രക്ഷിക്കാൻ അരയും തലയും മുറുക്കിത്തന്നെ.. നിർണായക നീക്കങ്ങൾ, പിന്നിലൊരാൾ..!

എങ്ങനേയും പുറത്തിറങ്ങും.. ദിലീപിന്റെ അടുത്ത നീക്കം ഇതോ? ജനപ്രിയൻ രണ്ടും കൽപ്പിച്ച് തന്നെയാണ്!എങ്ങനേയും പുറത്തിറങ്ങും.. ദിലീപിന്റെ അടുത്ത നീക്കം ഇതോ? ജനപ്രിയൻ രണ്ടും കൽപ്പിച്ച് തന്നെയാണ്!

നോട്ട് നിരോധനം വിജയമല്ല

നോട്ട് നിരോധനം വിജയമല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെറും വീമ്പ് പറച്ചിലുകള്‍ മാത്രമേ ഉള്ളുവെന്നും പറയുന്നതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനം പൂര്‍ണ വിജയമായിരുന്നില്ലെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാണിക്കുന്നത്.

കള്ളപ്പണത്തെ തടഞ്ഞോ?

കള്ളപ്പണത്തെ തടഞ്ഞോ?

അതിനിടെ നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണ ഒഴുക്കിനെ തടയുന്നതില്‍ ഫലപ്രദമായിരുന്നോ എന്ന ചോദ്യത്തിന് റിസര്‍വ് ബാങ്കിന് തന്നെ യാതൊരു തിട്ടവുമില്ല എന്ന വിവരവും പുറത്ത് വന്നിരിക്കുന്നു. ആർബിഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ

റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാന്‍ പാര്‍ലമെന്റ് ഒരു സമിതിയെ ഏര്‍പ്പാടാക്കിയിരുന്നു. ഈ സമിതിക്ക് മുന്നിലാണ് റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍.

കേന്ദ്രം വീണ്ടും പ്രതിരോധത്തിൽ

കേന്ദ്രം വീണ്ടും പ്രതിരോധത്തിൽ

ആര്‍ബിഐയുടെ ഈ ആശയക്കുഴപ്പം കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കള്ളനോട്ട് കണ്ടെത്തുക മാത്രമല്ല, വേറെ ചില വിശാല ലക്ഷ്യങ്ങള്‍ നോട്ട് നിരോധനത്തിന് ഉണ്ടായിരുന്നു എന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന്റെ ന്യായീകരണം.

കള്ളപ്പണമുണ്ടോ

കള്ളപ്പണമുണ്ടോ

നോട്ട് നിരോധന പ്രഖ്യാപനം വഴി രാജ്യത്തെ 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവായത്. അതില്‍ 15.28 ലക്ഷം കോടി രൂപ തിരികെ റിസര്‍വ് ബാങ്കിലെത്തി. ഇക്കൂട്ടത്തില്‍ കള്ളപ്പണമുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

കൂടുതൽ പരിശോധന

കൂടുതൽ പരിശോധന

ഈ പണം സംബന്ധിച്ച പരിശോധനകള്‍ നടക്കുന്നതേ ഉള്ളൂ. അതേസമയം സമീപഭാവിയില്‍ നോട്ട് നിരോധനം പോലുള്ള നടപടികളെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പാര്‍ലമെന്റ് സമിതിയെ അറിയിച്ചു.

നോട്ട് നിരോധനം അറിഞ്ഞില്ലെന്ന്

നോട്ട് നിരോധനം അറിഞ്ഞില്ലെന്ന്

നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ അറിവോടെ അല്ല കേന്ദ്രം നടപ്പാക്കിയത് എന്ന മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വെളിപ്പെടുത്തിയിരുന്നു. അതിന് പിറകെ കള്ളപ്പണം തടയല്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ അവ്യക്തത കേന്ദ്രത്തെ കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

English summary
No information on black money removed by note ban says RBI to Parliament panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X