Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഫോടനം;ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയില്ല?

പട്‌ന: പട്‌നയില്‍ സ്‌ഫോടനം നടക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പട്‌ന റാലിയ്ക്ക് തൊട്ടു മുന്‍പാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് മുന്നോടിയായി നഗരത്തില്‍ വേണ്ട എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരിച്ചിരുന്നുവെന്നും നിതീഷ് കുമാര്‍. ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും നിതീഷ്‌കുമാര്‍. സ്‌ഫോടനങ്ങളിനല്‍ ആറെണ്ണവും നടന്നത് മോഡിയുടെ പ്രസംഗം നടക്കാനിരുന്ന ഗാന്ധി മൈതാനത്ത് ആയിരുന്നു. ബിഹാറിന്‍റെ സഹിഷ്ണുത നയങ്ങള്‍ക്കും പാരമ്പര്യത്തിനും ഏറ്റ കളങ്കമാണ് സ്‌ഫോടനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Nitish Kumar

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സ്ഥലത്തെ സ്ഥിതിഗതികളെപ്പറ്റി അന്വേഷിച്ചു. സ്‌ഫോടനം നടന്നെങ്കിലും മോഡിയുടെ റാലിയ്ക്ക് മാറ്റം വരുത്തിയില്ല. ആഗസ്റ്റിലാണ് ബിജെപിയുമായുള്ള ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്. ഗുജറാത്ത് കലാപത്തിന് പിന്നില്‍ മോഡിയാണെന്നും ഒരിയ്ക്കലും മുസ്ലിങ്ങളുടെ പിന്തുണ മോഡിയ്ക്ക് ലഭിയ്ക്കില്ലെന്നും നിതീഷ് കുമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+