കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോയുടെ മ‍ജന്ത ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെജ്രിവാള്‍ ഔട്ട്‌

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോയുടെ പുതിയ ലൈന്‍ ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. ഡിസംബര്‍ 25ന് ഉദ്ഘാടനം ചെയ്യുന്ന മജന്ത ലൈനിന്‍റെ ഉദ്ഘാടന ചങ്ങിലാണ് കെജ്രിവാളിന്‍റെ പേര് ഉള്‍പ്പെടുത്താതിരുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള മജന്ത ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ കൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉദ്ഘാടന ചടങ്ങില്‍ പങ്കുചേരും.

ദില്ലിയിലേക്കുള്ള റെയില്‍ ദില്ലി സര്‍ക്കാരും നോയിഡയിലേക്കുള്ള റെയില്‍ യുപി സര്‍ക്കാരുമാണ് ഫണ്ട് നല്‍കിയത്. ബൊട്ടാണിക്കൽ ഗാർഡൻ മുതൽ ജനക്പുരി വെസ്റ്റ് വരെയുള്ള മജന്ത ലൈന്‍റെ ദൂരം 38.23 കിലോമീറ്ററാണ്. ഇതിൽ 12.64 കിലോമീറ്ററുള്ള ആദ്യ ഘട്ടമാണ് 25നു തുറന്ന് കൊടുക്കുക.

 delhimetro

മജന്ത ലൈന്‍ വരുന്നതോടുകൂടി നോയിഡ മുതല്‍ സൗത്ത് ദില്ലിവരെയുള്ള യാത്രാ സമയം രണ്ട് മണിക്കൂറിലധിക്കം കുറഞ്ഞ് കിട്ടും. ഡ്രൈവറില്ലാത്ത ട്രെയിനുകളും പുതിയ ലൈനില്‍ ഉണ്ടാകും. ‌തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ പരീക്ഷണ ഓട്ടം നടത്തി സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വ്വീസ് നടത്തികയുള്ളു.

English summary
Delhi Cheif minister Arwind Kejriwal was not invited in new magenta Metro line inaugration fuction. The new line starts from Botanical garden to Kalkaji will be inaugrated by Prime Minister Narendra Modi along with UP Chief Minister Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X