കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയയെ തള്ളി മോദിയുടെ ട്വീറ്റ്

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വിവാദ പ്രസംഗത്തിനെതിരെ നരേന്ദ്ര മോദിയുടെ ട്വീറ്റ്. തൊഗാഡിയയെ പേരെടുത്തു പറയാതെ വിമര്‍ശിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്.

നിരുത്തരവാദപരമായ പ്രസ്താവനകള്‍ ആരും തന്നെ നടത്തരുതെന്നാണ് മോദി തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരം പ്രസ്താവനകളെ താന്‍ അംഗീകരിക്കുന്നില്ല. ഇത്തരം പ്രസ്താവനകളില്‍ നിന്ന് പിന്മാറണം എന്നാണ് തന്റെ ആവശ്യം. ബിജെപിയുടെ അഭ്യുദയകാംക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനകള്‍ നല്ല ഭരണവും വികസനും മുന്നോട്ട് വക്കുന്ന പ്രചാരണത്തില്‍ നിന്ന് ശ്രദ്ധമാറ്റും- മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടത് ഇങ്ങനെയാണ്.

Narendra Modi

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ വസ്തുക്കള്‍ വാങ്ങുന്ന മുസ്ലീങ്ങളെ തുരത്തണം എന്നാണ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭാവ്‌നഗറില്‍ വച്ച് പറഞ്ഞത്. ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍ മുസ്ലീങ്ങളുടെ സ്ഥലങ്ങള്‍ ആക്രമിക്കാനും കയ്യേറാനും പ്രവര്‍ത്തകരോട് തൊഗാഡിയ ആഹ്വാനം ചെയ്തിരുന്നു. ഇത് വന്‍ വിവാദമായിരുന്നു.

ഒരു കാലത്ത് നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത ആളായിരുന്നു പ്രവീണ്‍ തൊഗാഡിയ. 2001 ലെ ഗുജറാത്ത് കലാപ കാലത്തും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ മോദി ഗുജറാത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം തൊഗാഡിയയുമായി അകലം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദുത്വ നിലപാടുകളില്‍ നിന്ന് അല്‍പം പിറകോട്ട് പോയി വികസന അജണ്ട മുന്നോട്ട് വക്കുകയായിരുന്നു മോദി ചെയ്തത്. അതിന് ഹിന്ദുത്വ വാദി എന്ന ലേബല്‍ അല്‍പമെങ്കിലും മാറ്റേണ്ടിയിരുന്നു. പിന്നീട് 2008 ല്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടിയില്‍ മോദിയും തൊഗാഡിയയും തമ്മില്‍ അകല്‍ച്ച കൂടുകയായിരുന്നു. നിരവധി ക്ഷേത്രങ്ങളും അന്ന് പൊളിച്ചുമാറ്റിയിരുന്നു. തൊഗാഡിയയുടെ വലംകയ്യായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
No irresponsible statements please, says Narendra Modi after Togadia controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X