ലോക്ക് ഡൗണിനിടെ അസമിൽ ഉപ്പിന് കടുത്ത ക്ഷാമമെന്ന്; പ്രചരണത്തിന് പിന്നിൽ
ദില്ലി; അസമിൽ ഉപ്പിന് ക്ഷാമം എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അധികൃതർ. സംസ്ഥാനത്ത് ഉപ്പിന് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരണം നടന്നത്. എന്നാൽ അത്തരം പ്രചരണങ്ങൾ എല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
ഉപ്പ് സംസ്ഥാനത്ത് ആവശ്യത്തിന് കരുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ ജനം വിശ്വസിക്കരുത്. ഉപ്പുൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളും ആവശ്യത്തിന് ലഭിക്കുമെന്നും അസം പോലീസ് അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ പേർ ആശങ്കപ്പെട്ടത് അവശ്യവസ്തുക്കളുടേയും ഭക്ഷ്യസാധനങ്ങളുടേയും ലഭ്യതയെ കുറിച്ചായിരുന്നു. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ എല്ലാം ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications