കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കി; ഇപ്പൊ ജീന്‍സും നിരോധിച്ചു

Google Oneindia Malayalam News

ഛണ്ഡീഗഡ്: ഹരിയാനയില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിനു പിന്നാലെ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ നവീകരണം കൊണ്ടു വരുന്നു. ഇപ്പോള്‍ അധ്യാപകര്‍ക്ക് ജീന്‍സ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഹരിയാന വിദ്യാലയങ്ങളില്‍ അധ്യാപകര്‍ എത്തുന്നത് ജീന്‍സ് ധരിച്ചാണ്. എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകണമെന്നും ജീന്‍സ് ധരിക്കുന്നത് അനുപമമല്ലാത്ത വേഷമാണെന്നുമാണ് വിമര്‍ശനം.

jeansimage

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50,000 വരുന്ന അധ്യാപകര്‍ 40 ല്‍ താഴെ വയസ്സുള്ളവരാണ്. ഇവര്‍ ജീന്‍സ് ധരിച്ചാണ് പതിവായി എത്താറ്. ഇക്കാര്യത്തില്‍ ഹരിയാനയിലെ അധ്യാപകര്‍ക്കും പ്രതിഷേധമുണ്ട്. വസ്ത്രുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി രാംബിലാസ് ശര്‍മ്മയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് അധ്യാപക സംഘടനയായ ഹരിയാന വിദ്യാലയ അധ്യാപക് സംഘ്.

ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. അധ്യാപകര്‍ കറുത്ത പാന്റും ആകാശ നീലിമയുള്ള ഷര്‍ട്ടും അധ്യാപികമാര്‍ക്ക് പിങ്ക് സാരിയും കറുത്ത ബ്ലൗസും ധരിക്കണമെന്നതാണ് ഒഡീഷയിലെ ചട്ടം. എന്നാല്‍ അധ്യാപകര്‍ ഇതിനെതിരാണ്.

English summary
No jeans for Haryana school teachers now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X