കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഗെലോട്ട് തെറിക്കില്ല, സംസ്ഥാന അധ്യക്ഷന്‍ പറയുന്നു, പൈലറ്റിന് തിരിച്ചെത്താം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ നേതൃത്വത്തിലെ മാറ്റം തള്ളി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസാര. സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാനായി സംസ്ഥാനത്ത് ഹൈക്കമാന്‍ഡ് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് ഇക്കാര്യം. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ല. അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ദൊത്താസര പറഞ്ഞു. മുഖ്യമന്ത്രി പദത്തിന്റെ അവസാന വര്‍ഷം അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍.

1

നിലവില്‍ സച്ചിന്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ഹൈക്കമാന്‍ഡ് നേതൃത്വുമായി ചര്‍ച്ച നടത്തുകയാണ്. പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും നേരത്തെ സച്ചിനൊപ്പമുണ്ടായിരുന്നു. സച്ചിന്‍ തന്റെ ആവശ്യങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി പറയുന്നത് ഉപാധികളില്ലാതെ സച്ചിനും മറ്റ് വിമതര്‍ക്കും തിരിച്ചെത്താമെന്നാണ്. എന്നാല്‍ തനിക്കൊപ്പമുള്ളവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ നല്ല പദവികള്‍ ലഭിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

ഗോവിന്ദ് സിംഗ് ദൊത്താസരയും കോണ്‍ഗ്രസ് നേതാക്കളും രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിയെ കണ്ട് സംസ്ഥാനത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം നടക്കുന്ന കാര്യവും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെയോഗത്തില്‍ വിമതരെ തിരിച്ചെത്തിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സ്വന്തം തീരുമാനം പറയാന്‍ അവകാശമുണ്ടെന്നും, അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കുകയെന്നും ദൊത്താസര പറഞ്ഞു.

വിമതര്‍ക്കുള്ള വാതില്‍ അടച്ചിട്ടില്ലെന്ന് ദൊത്താസര പറഞ്ഞു. എന്നാല്‍ അവര്‍ക്ക് മടങ്ങിവരാന്‍ താല്‍പര്യമില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. അവര്‍ ഓടിയൊൡക്കുകയാണ്. അവരോട് പാര്‍ട്ടി വിട്ട് പോകാന്‍ ആരും പറഞ്ഞിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡും വിമതരും തമ്മിലാണ് ഇനി ചര്‍ച്ച. സംസ്ഥാന സമിതിയില്‍ അക്കാര്യം ചര്‍ച്ചയാവില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ സംസ്ഥാനത്തെ പ്രതിസന്ധികള്‍ പരിഹരിച്ചെന്നാണ് വ്യക്തമാകുന്നത്. പ്രിയങ്ക ഗാന്ധിയുടെ സഹായവും സച്ചിന്റെ തിരിച്ചുവരവിന് വലിയ തോതില്‍ സഹായകരമായിട്ടുണ്ട്.

English summary
no leadership change in rajasthan says state congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X