
ഹിമാചലില്‍ നേതൃമാറ്റം വേണ്ടെന്ന് നേതാക്കള്‍, തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങള്‍ ഉറപ്പ്
ദില്ലി: അഞ്ചിടത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ കോണ്‍ഗ്രസിന്റെ എല്ലാ ശ്രദ്ധയും ഹിമാചല്‍ പ്രദേശിലാണ്. ഇതിലെങ്കിലും ജയിച്ചിട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ് ഉണ്ടാകില്ല. സംസ്ഥാനത്ത് നേതൃമാറ്റത്തിനായി ഹൈക്കമാന്‍ഡ് തയ്യാറെടുക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിത നീക്കമാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുകയാണ്. ഇപ്പോള്‍ നേതൃമാറ്റം വേണ്ടെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മാറ്റം കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. പഞ്ചാബില്‍ ഇതുപോലൊരു മാറ്റമാണ് തമ്മിലടിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.
ആരാണ് നിഹാരിക കൊനിഡേല? ചിരഞ്ജീവിയുടെ സഹോദര പുത്രി, മയക്കുമരുന്ന് റെയ്ഡില്‍ കസ്റ്റഡിയില്‍
ഹിമാചലില്‍ ഇപ്പോള്‍ മാറ്റം കൊണ്ടുവന്നാല്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയും തകരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമസഭാ-പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പുകള്‍ ഹിമാചലില്‍ നടന്നിരുന്നു. അന്ന് വമ്പന്‍ ജയമാണ് കോണ്‍ഗ്രസ് നേടിയത്. മൂന്ന് നിയമസഭ സീറ്റിലും വമ്പന്‍ തോല്‍വിയാണ് ബിജെപി വങ്ങിയത്. ഫത്തേപൂര്‍, ആര്‍ക്കി, ജുബ്ബല്‍-കോട്ട്കായ് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മാണ്ഡി ലോക്സഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിജെപി ഭരണത്തിന്റെ വിലയിരുത്തലായി കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. ബിജെപി തോറ്റതോടെ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് വ്യക്തമായിരുന്നു.
സോണിയാ ഗാന്ധി നേരത്തെ ഹിമാചലില്‍ നിന്നുള്ള നേതാക്കളെ കണ്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവിലെ നേതൃത്വത്തെ മാറ്റിയാല്‍ ആ നിമിഷം പാര്‍ട്ടി തകരുമെന്നാണ് സീനിയര്‍ നേതാക്കളുടെ വിലയിരുത്തല്‍. പഞ്ചാബില്‍ തമ്മിലടി തന്നെ ശക്തമായത് മാറ്റത്തിന് ശേഷമായിരുന്നു. അതുപോലെ ഹിമാചലിലെ സാധ്യത ഇല്ലാതാക്കേണ്ടെന്നാണ് വിലയിരുത്തല്‍. ഹിമാചലില്‍ പാര്‍ട്ടി അടിത്തട്ട് മുതല്‍ അതിശക്തമാണ്. ഒപ്പം ഒറ്റക്കെട്ടാണ്.പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലത്തേക്ക് പ്രശ്നങ്ങള്‍ കൊണ്ടുവന്നാല്‍ അത് ബിജെപിക്ക് തിരിച്ചുവരവിന് അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍.
നിലവിലെ സംസ്ഥാന നേതൃത്വത്തെ കുറിച്ച് പരാതികളൊന്നും. സോലാന്‍-പലംപൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന് ശക്തമായി മുന്നോട്ട് പോകാനുള്ള കാര്യങ്ങളാണ്. പഞ്ചാബിലെ അനവസരത്തില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയതാണ് വലിയ പ്രശ്നമായി മാറിയത്. നിലവില്‍ ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡാണ്. പാര്‍ട്ടിയെ ശക്തമാക്കിയെടുക്കുന്നത് കുല്‍ദീപ് സിംഗ് വലിയ റോളാണ് വഹിച്ചത്. ഗ്രൂപ്പിസം കോണ്‍ഗ്രസിലുണ്ടെങ്കിലും നിലവിലെ അധ്യക്ഷന്‍ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. അത് ഹിമാചല്‍ പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങളെ ശക്തമാക്കുന്നതാണ്.
ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍