കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കീര്‍ നായിക്കിന്റെ ചാനലിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല... പക്ഷേ എവിടെയും കിട്ടും

Google Oneindia Malayalam News

ദില്ലി: ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്ക് പ്രചോദനമായത് ഇസ്ലാമിക പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന ആക്ഷേപം കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നത്. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ ടിവി ചാനലായ പീസ് ടിവിയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ്. ഇന്ത്യയില്‍ പീസ് ടിവി സംപ്രേഷണം ചെയ്യാന്‍ ലൈസന്‍സ് ഇല്ല. എന്നാല്‍ പലയിടത്തും ഈ ചാനല്‍ കിട്ടുന്നും ഉണ്ട്.

Read Also: ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം?Read Also: ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം?

സക്കീര്‍ നായിക്കിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് ഒരു വിഭാഗം ഇപ്പോള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ് അദ്ദേഹം. മുംബൈ സ്വദേശിയാണ്.

Zakir Naik

കേബിള്‍ ടിവിയിലൂടെയാണ് സക്കീര്‍ നായിക്കിന്റെ ചാനല്‍ രാജ്യത്ത് ലഭ്യമാകുന്നത്. ദുബായില്‍ നിന്നാണ് ചാനല്‍ സംപ്രേഷണം നടത്തുന്നത്. പീസ് ടിവി മാത്രമല്ല, ലൈസന്‍സ് ഇല്ലാത്ത ഒട്ടനവധി ചാനലുകള്‍ ഇത്തരത്തില്‍ രാജ്യത്ത് കേബിള്‍ ടിവികളിലൂടെ ലഭ്യമാകുന്നുണ്ട്.

സക്കീര്‍ നായിക് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം കടുത്ത നടപടികളിയേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈസന്‍സ് ഇല്ലാത്ത ടിവി ചാനലുകളുടെ വിതരണം അവസാനിപ്പിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടര്‍മാരും ഇത് സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Zakir Naik's Peace TV has no license to Air in India. But Cable operators are providing such channels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X