കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് പുലികളല്ല!!! പിന്നെ ആര്? ഇന്ത്യയിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇനിയും...

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധിക്കപ്പെട്ടത് തഴിനാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ചായിരുന്നു. രാജീവ് ഗാന്ധിയെ വധിച്ചത് എല്‍ടിടിഇ മനുഷ്യ ബോംബ് ഉപയോഗിച്ചാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അത് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടും ഇല്ല.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധിരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധി

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആണ്. രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് എല്‍ടിടിഇ വ്യക്തമാക്കുന്നത്. രാജീവ് വധത്തെ കുറിച്ച് ഒരുപാട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. അത്തരം സിദ്ധാന്തങ്ങള്‍ക്ക് ശക്തിപകരുന്നതാണോ ഈ വെളിപ്പെടുത്തല്‍ എന്നാണ് ഇപ്പഴത്തെ ചര്‍ച്ച.

നെഹ്‌റു കുടുംബത്തിലെ മൂന്ന് പേരാണ് അസ്വാഭാവിക മരണങ്ങളുടെ കണക്കില്‍ ഉള്ളത്. ഇന്ദിര ഗാന്ധി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരാണ് അവര്‍. ഇന്ദിര ഗാന്ധിയെ അവരുടെ അംഗരക്ഷകന്‍ ആണ് വെടിവച്ച് കൊലപ്പെടുത്തിയത്. സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത് ഒരു വിമാന അപകടത്തിലും. രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിലും ആയിരുന്നു കൊല്ലപ്പെട്ടത്.

രാജീവ് വധത്തിന് പിന്നില്‍

രാജീവ് വധത്തിന് പിന്നില്‍

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകളാണ് തമിഴ് പുലികളെ പ്രകോപിപ്പിച്ചത് എന്നാണ് ഇതുവരെയുള്ള ചരിത്രം. ഒരുഘട്ടത്തില്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പുലി നേതാവ് പ്രഭാകരന്‍. എന്നാല്‍ സമാധാന സേനയെ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചതിന് പിറകേ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഒടുവില്‍ അത് രാജീവ് ഗാന്ധി വധം വരെ എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ടിടിഇ നിഷേധിക്കുന്നു

എല്‍ടിടിഇ നിഷേധിക്കുന്നു

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, രാജീവ് ഗാന്ധി വധത്തിലെ പങ്ക് നിഷേധിക്കുകയാണ് ഇപ്പോള്‍ എല്‍ടിടിഇ. സംഘടമനുയെ രാഷ്ട്രീയ വിഭാഗം പ്രതിനിധിയും നിയമവിഭാഗം പ്രതിനിധിയും ഒപ്പുവച്ച് കത്തിലാണ് രാജീവ് വധത്തിലെ പങ്ക് നിഷേധിക്കുന്നത്.

പിന്നില്‍ ഗൂഢാലോചന

പിന്നില്‍ ഗൂഢാലോചന

രാജീവ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും ആണ് കുര്‍ബുരന്‍ ഗുരുസ്വാമി, തല്ലന്‍ ചന്ദ്രലിംഗം എന്നിവര്‍ വ്യക്തമാക്കുന്നത്. ശ്രീലങ്കയിലെ തമിഴ് വംശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് രാജീവ് ഗാന്ധിയെ വധിക്കേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനമില്ലാത്തവയാണെന്നും അവര്‍ പറയുന്നു.

ആരാണ് പിന്നില്‍?

ആരാണ് പിന്നില്‍?

നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആണ് രാജീവ് ഗാന്ധിയെ വധിച്ചത്. ഇതിന് പിന്നില്‍ എല്‍ടിടിഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം നശിപ്പിക്കുക എന്നതായിരു ലക്ഷ്യം എന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. എല്‍ടിടിഇയ്ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നത് ഇന്ത്യയില്‍ നിന്ന് തന്നെ ആയിരുന്നു എന്നത് ചരിത്രവും ആണ്.

ഇന്ത്യയ്ക്കുളളില്‍ നിന്ന് തന്നെ

ഇന്ത്യയ്ക്കുളളില്‍ നിന്ന് തന്നെ

രാജീവ് വധത്തിന് പിന്നിലുള്ള ശക്തികള്‍ ഇന്ത്യയ്ക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെ ആണെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിട്ടുണ്ട്. ദില്ലി ജേര്‍ണലിസ്റ്റ് ആയ ഫറാസ് അഹമ്മദ് എഴുതിയ പുസ്തകത്തിലും ഇത്തരം ഒരു ആരോപണം ഉന്നയിക്ക്‌പെടുന്നുണ്ട്. രാജീവ് വധം സംബന്ധിച്ച അന്വേഷണത്തില്‍ പിഴവുകള്‍ ഏറെയുണ്ടായിരുന്നു എന്ന് മുന്‍ സിബിഐ ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലം

തിരഞ്ഞെടുപ്പ് കാലം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടില്‍ എത്തിയത്. 1991 മെയ് 21 ന് ആയിരുന്നു അദ്ദേഹം ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് വലിയ നേട്ടം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

റഷ്യന്‍ ഇടപെടല്‍

റഷ്യന്‍ ഇടപെടല്‍

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച് പല കഥകളാണ് പ്രചരിച്ചിരുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്ന ശത്രുക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു അതില്‍ ചിലത്. റഷ്യന്‍ ചാര സംഘടനയായ കെജിബിയുടെ പങ്ക് പോലും അന്ന് പലരും ഉയര്‍ത്തിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസ്സിലേക്ക് നീണ്ട വിരലുകള്‍

കോണ്‍ഗ്രസ്സിലേക്ക് നീണ്ട വിരലുകള്‍

രാജീവ് വധത്തില്‍ ചില ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിന്റെ തന്നെ നേതാക്കളിലേക്കും നീണ്ടിരുന്നു എന്നത് മറ്റൊരു വസ്തുയാണ്. രാജീവ് വധം സംബന്ധിച്ച അന്വേഷണം സംബന്ധിച്ച് സോണി ഗാന്ധി പോലും വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജീവിന് ശേഷം പ്രധാനമന്ത്രി പദവിയിലെത്തിയത് പിവി നരസിംഹ റാവു ആയിരുന്നു.

English summary
In an alleged statement, the Liberation Tigers of Tamil Eelam (LTTE) has claimed that they had 'no link' in the assassination of former Prime Minister Rajiv Gandhi in May 1991.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X