കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുടി' മുട്ടിക്കാന്‍ സുപ്രീംകോടതി, ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടാന്‍ ഉത്തരവ്...

നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന എല്ലാ മദ്യശാലകളും 2017 ഏപ്രില്‍ 1 മുതല്‍ പൂട്ടാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും ഏപ്രില്‍ മുതല്‍ ഈ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

bar

ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി. സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തും സംസ്ഥാനപാതയോരത്തും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ പൂട്ടേണ്ടി വരും. നിരവധി ബിയര്‍,വൈന്‍ പാര്‍ലറുകള്‍ക്കും സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ താഴുവീഴും.

English summary
Liquor shops will not be allowed on highways from April, the Supreme Court said. The license of existing shops will not be renewed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X