Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍

ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും മോദി-അമിത് ഷാ കൂട്ടുകെട്ട് ശക്തമായതോടെയാണ് പാര്‍ട്ടിയില്‍ കറിവേപ്പിലകളായി മാറിയത്. ഇതോടെ ബിജെപിയുടെ മുന്‍നിരയില്‍ നിന്ന് ഇരു നേതാക്കളും പുറത്തായി.

പ്രായ പരിധി കഴിഞ്ഞെന്ന് കാണിച്ച് ഇത്തവണ മത്സരിക്കാനും ഇരുവര്‍ക്കും അവസരം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ മോദി-അമിത് ഷാ ആധിപത്യത്തിനെതിരെ തന്‍റെ വോട്ട് കോണ്‍ഗ്രസിന് നല്‍കിയെന്ന് അദ്വാനി വ്യക്തമാക്കി കൊണ്ടുള്ള ഒരു സ്ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം ഇങ്ങനെ

 പുറത്തായി

പുറത്തായി

മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ നേതാവായിരുന്നു അദ്വാനി. എന്നാല്‍ ബിജെപിയില്‍ മോദി-അമിത് ഷാ യുഗം തുടങ്ങിയതോടെ ഇതിനുള്ള പ്രതികാരം സഖ്യം വീട്ടി തുടങ്ങി.

 മത്സരിപ്പിച്ചില്ല

മത്സരിപ്പിച്ചില്ല

മുതിര്‍ന്ന നേതാക്കളായ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയുമെല്ലാം പ്രായപരിധി ചൂണ്ടിക്കാട്ടി ഇത്തവണ മത്സര രംഗത്ത് നിന്ന് ഒഴിവാക്കി.

 മത്സരം

മത്സരം

അദ്വാനിയുടെ സീറ്റായ ഗാന്ധി നഗറില്‍ നിന്ന് ഇത്തവണ ബിജെപി അധ്യക്ഷന്‍ അമമിത് ഷാ ആണ് മത്സരിക്കുന്നത്. മുരളി മനോഹര്‍ ജോഷിയുടെ സീറ്റായ കാണ്‍പൂരില്‍ നിന്ന് മത്സരിക്കുന്നത് യുപി മന്ത്രിയായ സത്യദേവ് പച്ചൗരിയാണ്.

 കോണ്‍ഗ്രസ് ഓഫര്‍

കോണ്‍ഗ്രസ് ഓഫര്‍

സീറ്റ് നല്‍കിയില്ലെന്ന കാര്യം ഇരുവരേയും അറിയിച്ചില്ലെന്നതും മറ്റൊരു കാര്യം. ഇതോടെ ഇരുവരും പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം അതൃപ്തിയുള്ള ഇരുവരേയും വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന ഓഫറുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

 വോട്ട് കോണ്‍ഗ്രസിന്

വോട്ട് കോണ്‍ഗ്രസിന്

ഈ വിവാദങ്ങള്‍ കൊടുംപിരി കൊണ്ട് നില്‍ക്കുന്നതിനിടയിലാണ് തന്‍റെ വോട്ട് കോണ്‍ഗ്രസിന് ചെയ്തെന്ന് വ്യക്തമാക്കുന്ന അദ്വാനിയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 രാഹുല്‍ നന്ദി

രാഹുല്‍ നന്ദി

70 വര്‍ഷത്തിനിടയില്‍ ആദ്യമായി തന്‍റെ വോട്ട് ഇത്തവണ കോണ്‍ഗ്രസിന്. എല്ലാത്തിനും മോദിക്കും അമിത് ഷായ്ക്കും നന്ദി, രാഹുല്‍ ഗാന്ധിയോട് പ്രത്യേകം നന്ദി, എന്നിങ്ങനെ എഴുതിയ സ്ക്രീന്‍ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കി. 2009 ല്‍ വോട്ട് ചെയ്ത് മടങ്ങിയ അദ്വാനിയുടെ ചിത്രമാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

 ഭാര്യയ്ക്കൊപ്പം

ഭാര്യയ്ക്കൊപ്പം

അന്ന് അദ്വാനി ഭാര്യയ്ക്കൊപ്പം വോട്ട് ചെയ്ത് ഇറങ്ങുന്ന ചിത്രം പിടിഐ ആണ് പുറത്തുവിട്ടത്. എഫ്പി ന്യൂസും ഈ ചിത്രം പങ്കുവെച്ചിരുന്നു. അതാണിപ്പോള്‍ വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

 പോസ്റ്റര്‍

പോസ്റ്റര്‍

നേരത്തേ ന്‍റെ "വോട്ട് കോണ്‍ഗ്രസിനെ"ന്ന പേരില്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞതായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതും മലയാളത്തില്‍.എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

നേതൃത്വത്തോട് നീരസം ഉണ്ടെങ്കിലും ജോഷി അങ്ങനെയൊന്ന് പറഞ്ഞിട്ടേ ഇല്ലെന്ന് സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കി. തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+