കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിയന്ത്രണം കടുപ്പിച്ചു; അഞ്ചില്‍ കൂടുതല്‍ പേര്‍ വേണ്ട, ഇരട്ടി പെന്‍ഷന്‍ ഏപ്രില്‍ 7ന്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനം ശക്തമായ നിയന്ത്രണത്തിലേക്ക്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിജിറ്റര്‍ വാര്‍ത്താ സമ്മേളനമാണ് കെജ്രിവാള്‍ നടത്തിയത്. ദില്ലി സമ്പൂര്‍ണമായി അടച്ചിടുന്ന കാര്യം പരിഗണനയിലാണ്.

ആവശ്യം വന്നാല്‍ അത്തരം പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. കൊറോണ വൈറസ് രോഗ ഭീതി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജനങ്ങള്‍. അടുത്ത മാസം റേഷന്‍ കടകള്‍ വഴി 50 ശതമാനം ഭക്ഷ്യവസ്തുക്കള്‍ അധികം നല്‍കും. വിശദമായ വിവരങ്ങള്‍ ഇങ്ങെ...

പെന്‍ഷന്‍ ഇരട്ടിയാക്കി

പെന്‍ഷന്‍ ഇരട്ടിയാക്കി

വിധവകള്‍, ഭിന്ന ശേഷിക്കാന്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ ഇരട്ടിയാക്കി. അടുത്ത മാസം ഏഴ് മുതല്‍ 4000-5000 രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്യും. എട്ടര ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പൊതുചടങ്ങുകള്‍ ഒഴിവാക്കാന്‍ കെജ്രിവാള്‍ നിര്‍ദേശിച്ചു. നേരത്തെ 50ല്‍ കൂടുതല്‍ പേര്‍ ഒരുമിക്കരുത് എന്നാണ് കെജ്രിവാള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒരുമിക്കരുത് എന്നാണ് ഇപ്പോള്‍ പറയുന്നത്.

ഞായറാഴ്ച പകുതി ബസ്സുകള്‍

ഞായറാഴ്ച പകുതി ബസ്സുകള്‍

ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച പകുതി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ. 72 ലക്ഷം പേര്‍ക്ക് ന്യായ വിലയില്‍ റേഷന്‍ നല്‍കും. വ്യക്തികള്‍ക്ക് നല്‍കുന്ന റേഷന്‍ വസ്തുക്കള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ധന സൗജന്യമായിട്ടാണ്. കൂലിവേലക്കാരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. വീടില്ലാത്തവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

 യുപിയില്‍ 1000 രൂപ

യുപിയില്‍ 1000 രൂപ

അതേസമയം, യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും വന്‍ പ്രഖ്യാപനങ്ങള്‍ നടത്തി. സംസ്ഥാനത്തെ കൂലിത്തൊഴിലാളികള്‍ക്ക് ഓരോ ദിവസവും 1000 രൂപ വച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂലിത്തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് 1000 രൂപ നല്‍കുക.

ഗുണം ഇവര്‍ക്ക്

ഗുണം ഇവര്‍ക്ക്

രാജ്യത്ത് 300 പേര്‍ക്ക് കൊറോണ രോഗം ബാധിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുപിയില്‍ 23 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം കണ്ടത്. ഇതില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി. 15 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ലേബര്‍ വകുപ്പ് മുഖേനയാണ് പണം വിതരണം ചെയ്യുക.

 മാളുകള്‍ അടച്ചിട്ടു

മാളുകള്‍ അടച്ചിട്ടു

ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ലഖ്‌നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ മാളുകളും അടച്ചിടണമെന്നാണ് നിര്‍ദേശം.

English summary
No lockdown in Delhi for now, But No gathering more than 5 persons: Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X