കേരളത്തില്‍ ലൗ ജിഹാദില്ല; കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ മറുപടി നല്കി
Recommended Video
ദില്ലി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. കോണ്‍ഗ്രസ് അംഗം ബെന്നി ബെഹന്നാന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാര്‍ സഭ ലൗ ജിഹാദ് വിഷയം അടുത്തിടെ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ചോദ്യവും മറുപടിയും പ്രസക്തമാകുന്നത്.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് നേരത്തെ കേരള സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോ മലബാല്‍ സഭ ലൗജിഹാദ് വിഷയം ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇടയലേഖനം വായിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കേന്ദ്രസര്‍ക്കാരിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി മറുപടി നല്കി. ലൗ ജിഹാദിന് നിര്‍വചനമില്ല. രണ്ട് മതക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ വിഷയം അന്വേഷിച്ചെങ്കിലും ലൗ ജിഹാദ് കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളാണ് കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് വിഷയം ഉന്നയിച്ചത്. പിന്നീട് ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു. വിഷയം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്കി. വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലും അന്വേഷണം നടന്നു. എന്നാല്‍ ഈ ഘട്ടങ്ങളിലൊന്നും ലൗ ജിഹാദ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇതര മതസ്ഥരായ പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് വലയില്‍ വീഴ്ത്തി ആസൂത്രിതമായി മതം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് ലൗ ജിഹാദ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭ വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിനെതിരെ സഭയിലെ വൈദികര്‍ തന്നെ രംഗത്തുവന്നിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications