കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ലൗ ജിഹാദില്ല; കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ മറുപടി നല്‍കി

Google Oneindia Malayalam News

Recommended Video

cmsvideo
No love jihad cases in Kerala, Centre tells Parliament | Oneindia Malayalam

ദില്ലി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് അംഗം ബെന്നി ബെഹന്നാന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാര്‍ സഭ ലൗ ജിഹാദ് വിഷയം അടുത്തിടെ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ചോദ്യവും മറുപടിയും പ്രസക്തമാകുന്നത്.

Love

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് നേരത്തെ കേരള സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോ മലബാല്‍ സഭ ലൗജിഹാദ് വിഷയം ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇടയലേഖനം വായിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കേന്ദ്രസര്‍ക്കാരിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി മറുപടി നല്‍കി. ലൗ ജിഹാദിന് നിര്‍വചനമില്ല. രണ്ട് മതക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ വിഷയം അന്വേഷിച്ചെങ്കിലും ലൗ ജിഹാദ് കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?

സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളാണ് കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് വിഷയം ഉന്നയിച്ചത്. പിന്നീട് ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു. വിഷയം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലും അന്വേഷണം നടന്നു. എന്നാല്‍ ഈ ഘട്ടങ്ങളിലൊന്നും ലൗ ജിഹാദ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതര മതസ്ഥരായ പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് വലയില്‍ വീഴ്ത്തി ആസൂത്രിതമായി മതം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് ലൗ ജിഹാദ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭ വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിനെതിരെ സഭയിലെ വൈദികര്‍ തന്നെ രംഗത്തുവന്നിരുന്നു.

English summary
No Love Jihad in Kerala: Home Ministry says in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X