എംബിബിഎസ് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് അനുമതിയില്ല
ദില്ലി: എംബംബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് അനുമതിയില്ലെന്ന് സുപ്രീംകോടതി. മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
പൊതുപ്രവേശന പരീക്ഷ പല സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി എന്ന് കാണിച്ചാണ് പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതില്‍ കേരളത്തിമുള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും പ്രവേശന പരീക്ഷകള്‍ നീറ്റിന് മുമ്പായി നടത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് ഇളവ് നല്‍കാന്‍ സംസ്ഥാനം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി അനുസരിച്ചായിരിക്കും നിലപാടെടുക്കുന്നത്.

സ്വന്തം നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങളുടെ കാര്യം മാത്രമാകും പരിഗണിക്കുക, മാത്രമല്ല, സംസ്ഥാനത്തിന്റേതല്ലാത മറ്റു സ്ഥാനങ്ങളുടെ പ്രവേശന പരീക്ഷയ്ക്കും അനുമതി നല്‍കില്ല. കേരളത്തില്‍ സ്വന്തം നിയമത്തിന്റെ അടിസ്ഥാനത്തിലല്ല പരീക്ഷകള്‍ നടത്തുന്നത്.
കേരളമുള്‍പ്പടെ ജമ്മു-കാശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സ്വന്തമായി പ്രവേശ പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്ന് സുപ്രീം കോടതി പരിഗണിക്കും.












Click it and Unblock the Notifications