കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി ഇഫക്ട്: അലിഗഡ് മെനുവില്‍ നിന്ന് മാംസാഹാരങ്ങള്‍ ഔട്ട്, പിന്നില്‍ ബിജെപി!!

Google Oneindia Malayalam News

അലിഗഡ്: അലിഗഡ് സര്‍വ്വകലാശാല ഹോസ്റ്റല്‍ മെനുവില്‍ നിന്ന് മാംസാഹാരങ്ങള്‍ അപ്രത്യക്ഷമായി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സമരം ആരംഭിച്ചതോടെയാണ് അലിഗഡ് ഭക്ഷ്യ മെനുവില്‍ നിന്ന് മാംസാഹാരങ്ങള്‍ അപ്രത്യക്ഷമായത്. ഇറച്ചി കച്ചവടക്കാര്‍ സമരത്തിലായതോടെ പച്ചക്കറിയ്ക്കും കോഴി ഇറച്ചിയ്ക്കും വില ഉയര്‍ന്നതോടെ രുചിയില്ലാത്ത ഭക്ഷണമാണ് ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഭക്ഷ്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസ്സന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിട്ടുണ്ട്. അനധിതകൃത അറവുശാലകള്‍ക്കെതിരെ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് സുരക്ഷ ഒരുക്കുമെന്നും ഇറച്ചി വ്യാപാരികളുടെ സംഘടാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇതോടെ സമരം വരും ദിവസങ്ങളില്‍ അവസാനിച്ചേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് ഇറച്ചി വ്യപാരികളും രംഗത്തെത്തിയിട്ടുണ്ട്.

meat1-22

അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് അറവുശാലകളും മത്സ്യവ്യാപാരികളും അനിശ്ചിതകാല സമരം ആരംഭിച്ചത്. മലിനീകരണം മൂലം കഴിഞ്ഞ മൂന്നുവര്‍ഷമായി പൂട്ടിക്കിടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അറവുശാലയും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തുറന്നുപ്രവര്‍ത്തിയ്ക്കാനും ധാരണയായിട്ടുണ്ട്. മാട്ടിറച്ചി വില്‍പ്പന തടയാതിരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

English summary
Following the crackdown on illegal slaughterhouses running in Uttar Pradesh by the Yogi Adityanath government, meat has gone off completely from the menu in all messes of the Aligarh Muslim University (AMU) hostels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X