ഗോവധ നിരോധനം പണികൊടുത്തു; മാംസം ഇല്ലാതെ മുസ്ലീം വിവാഹ സല്‍ക്കാരം
ഉത്തര്‍ പ്രദേശിലെ മൊറാദാബാധിലാണ് മാംസം കിട്ടാതെ വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് വിവാഹ സത്കാരം നടത്തിയത്
ലഖ്നൊ:ഗോവധ നിരോധനം തിരിച്ചടിയായി മുസ്ലിം വിവാഹങ്ങള്‍ മാംസാഹാരങ്ങള്‍ക്ക് വിട നല്കി.ഉത്തര്‍ പ്രദേശിലെ മൊറാദാബാധിലാണ് മാംസം കിട്ടാതെ വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് വിവാഹ സത്കാരം നടത്തിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിറകെ സംസ്ഥാനത്ത് അനധികൃത കശാപ്പ് ശാലകള്‍ അടപ്പിച്ചിരുന്നു. ഇക്കാരണത്താല്‍ സംസ്ഥാനത്ത് കോഴി, ആട്, ബീഫ് തുടങ്ങിയവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടതിനാലാണ് വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് സത്കാരം നടത്തിയത്. ചൊവ്വാഴ്ച നടന്ന സത്കാര ചടങ്ങില്‍ പരമ്പരാഗത മാംസ ഭക്ഷണത്തിനു പകരം വെജിറ്റബിള്‍ ബിരിയാണി കൊടുക്കുകയായിരുന്നു.

വിവാഹത്തിന്റെ നടത്തിപ്പുകാരും മാംസത്തിന്റെ അപര്യാപ്തത കാരണമാണ് പച്ചക്കറി സല്‍ക്കാരം നടത്തേണ്ടി വന്നതെന്ന് അഭിപ്രായപ്പെട്ടു. മൊറാദാബാധ് സ്പ്യഷല്‍ ബിരിയാണിക്ക് പേരുകേട്ട സ്ഥലമാണ്. വായില്‍ വെള്ളമൂറുന്ന ബീഫ് ബിരിയാണി നല്കുന്ന ആലം ബിരിയാണി കട പ്രശസ്തമാണ്. ബീഫിന്റെ അഭാവം സംസ്ഥാനത്തെ ആകമാനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Muslim mass wedding held in Moradabad, organisers say, vegetable biryani was served due to shortage of meat. pic.twitter.com/1qjtPenPtr
— ANI UP (@ANINewsUP) March 29, 2017
ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം ഉണ്ടായ അനധികൃത കശാപ്പ്ശാലയടപ്പിക്കലിനെ തുടര്‍ന്ന് ആലം ബിരിയാണി കടയും മറ്റു ഹോട്ടലുകളിലും ചിക്കന്‍ ബിരിയാണിയും മറ്റുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ അടുത്ത് യുപിയിലെ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ വിവാഹ സത്കാരത്തിന് ബീഫ് ബിരിയാണി നല്കാന് അനുമതി ചോദിച്ചു കൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും അത് നിഷേധിക്കുകയാണുണ്ടായത്. തുംദെയ് കബാബി ലഘുഭക്ഷണശാലയിലും കുറച്ച് നാളായി രുചികരമായ ബീഫ് കബാബ് നിര്‍ത്തലാക്കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications