കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് മരവിപ്പ്; എക്‌സിറ്റ് പോളിന് പിന്നാലെ മായാവതി മലക്കംമറിഞ്ഞു; സോണിയയുമായി ചര്‍ച്ച ഇല്ല

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്ക് ആവേശം കുറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ് മിക്ക നേതാക്കളും പ്രതികരിച്ചത്. യുപിയില്‍ പകുതി സീറ്റ് ബിജെപി പിടിക്കുമെന്നാണ് പ്രവചനം. ദില്ലിയില്‍ ഏഴില്‍ ആറ് സീറ്റും ബിജെപി നിലനിര്‍ത്തുമെന്ന് പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റമാണ് സാധ്യത കല്‍പ്പിക്കുന്നത്.

23 വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. മുമ്പ് എക്‌സിറ്റ് പോളുകള്‍ തെറ്റിയ കാര്യവും അവര്‍ ഓര്‍ത്തെടുക്കുന്നു. അതിനിടെയാണ് ദില്ലിയില്‍ സോണിയ ഗാന്ധിയുമായി മായാവതി ചര്‍ച്ച നടത്തുമെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ തൊട്ടുപിന്നാലെ ബിഎസ്പി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഉത്തര്‍ പ്രദേശില്‍ പകുതി ബിജെപിക്ക്

ഉത്തര്‍ പ്രദേശില്‍ പകുതി ബിജെപിക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍ വന്‍ ഇടിവ് സംഭവിക്കില്ല. പകുതി സീറ്റ് ലഭിക്കും.

ബിജെപി-അപ്‌നദള്‍ സഖ്യം

ബിജെപി-അപ്‌നദള്‍ സഖ്യം

ബിജെപി-അപ്‌നദള്‍ സഖ്യമാണ് യുപിയില്‍ മല്‍സരിച്ചത്. ഇവര്‍ക്ക് 49 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. അതേസമയം, ബിജെപിക്കെതിരെ രൂപീകരിച്ച എസ്പി-ബിഎസ്പി സഖ്യത്തിന് 29 സീറ്റും കോണ്‍ഗ്രസിന് രണ്ടു സീറ്റും പ്രവചിക്കപ്പെടുന്നു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിളങ്ങില്ല

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിളങ്ങില്ല

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മല്‍സരിച്ച കര്‍ണാടകത്തില്‍ ബിജെപി കുതിക്കുമെന്നാണ് പറയുന്നത്. 2014നേക്കാള്‍ കാര്യമായ തിരിച്ചടി ഇവിടെയും ബിജെപിക്ക് ലഭിക്കില്ല. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും പറയുന്നു.

ആത്മവിശ്വാസം കുറഞ്ഞു

ആത്മവിശ്വാസം കുറഞ്ഞു

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് ശുഭവാര്‍ത്തയാണ് എക്‌സിറ്റ് പോളുകളിലുള്ളത്. എന്നാല്‍ മറ്റിടങ്ങളിലൊന്നും കാര്യമായ വന്‍ മുന്നേറ്റം കോണ്‍ഗ്രസിന് പറഞ്ഞുകേള്‍ക്കുന്നില്ല. പ്രതിപക്ഷം സഖ്യ ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം കുറഞ്ഞ മട്ടിലാണ് പ്രതികരണം.

വിശ്വസിക്കുന്നില്ലെന്ന് സിപിഎം

വിശ്വസിക്കുന്നില്ലെന്ന് സിപിഎം

എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വസിക്കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. ബിജെപി തയ്യാറാക്കിയ ഗൂഢാലോന നിറഞ്ഞ ഗോസിപ്പാണ് ഇതെന്ന് മമത പ്രതികരിക്കുന്നു. 23വരെ കാത്തിരിക്കാമെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഉപരാഷ്ട്രപതിക്കും വിശ്വാസമില്ല

ഉപരാഷ്ട്രപതിക്കും വിശ്വാസമില്ല

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പറയുന്നത് എക്‌സിറ്റ് പോളില്‍ വിശ്വസിക്കേണ്ട എന്നാണ്. എന്നാല്‍ ബിജെപി അമിതമായ ആത്മവിശ്വാസത്തിലാണ്. പലപ്പോഴും എക്‌സിറ്റ് പോളുകള്‍ വന്‍ അബദ്ധങ്ങളായി മാറിയ ചരിത്രവുമുണ്ട്. ഇതാണ് പ്രതിപക്ഷത്തിന് അല്‍പ്പം ആശ്വാസമേകുന്നത്.

നേതാക്കളുടെ സഖ്യ ചര്‍ച്ച

നേതാക്കളുടെ സഖ്യ ചര്‍ച്ച

അതിനിടെയാണ് പ്രതിപക്ഷ നേതാക്കളുടെ സഖ്യ ചര്‍ച്ച സംബന്ധിച്ച വിവരം വന്നത്. ബിഎസ്പി അധ്യക്ഷ മായാവതി ദില്ലിയിലെത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ബിഎസ്പി ഇപ്പോള്‍ അക്കാര്യം നിരസിച്ചു.

 നായിഡുവിന്റെ മധ്യസ്ഥ ശ്രമങ്ങള്‍

നായിഡുവിന്റെ മധ്യസ്ഥ ശ്രമങ്ങള്‍

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം മായാവതിയെ കണ്ടിരുന്നു. രാഹുല്‍ ഗാന്ധിയെയും കണ്ടു. ഇരുവര്‍ക്കുമിടയിലെ സന്ദേശം കൈമാറുകയായിരുന്നു നായിഡു. തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച മായാവതി ദില്ലിയിലെത്തുമെന്നും സഖ്യചര്‍ച്ചയില്‍ ഭാഗമാകുമെന്നും വാര്‍ത്ത വന്നത്.

 ബിഎസ്പിയുടെ പ്രതികരണം

ബിഎസ്പിയുടെ പ്രതികരണം

എന്നാല്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പ്രസ്താവനയില്‍ പറഞ്ഞു. ദില്ലിയില്‍ മായാവതിക്ക് ഒരു പരിപാടിയും ഇന്നില്ല. അവര്‍ ലഖ്‌നോവില്‍ തന്നെ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഫലം വന്ന ശേഷം മതി എല്ലാ ചര്‍ച്ചകളും എന്നാണ് മായാവതിയുടെ നിലപാട് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

ഇത്തവണ എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ പോകേണ്ട എന്നാണ്. 23 വരെ കാത്തിരിക്കൂ. നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് കോണ്‍ഗ്രസ് വാക്താവ് രാജീവ് ഗൗഡ പ്രതികരിച്ചത്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും വീക്ഷണങ്ങളുടെ പ്രതിഫലനമല്ല എക്‌സിറ്റ് പോളുകള്‍ എന്നും അദ്ദേഹം പറഞ്ഞു.

 കടുപ്പിച്ച് മമത

കടുപ്പിച്ച് മമത

എക്‌സിറ്റ് പോളുകള്‍ ഗോസിപ്പ് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ഈ ഗോസിപ്പിലൂടെ ആയിരക്കണക്കിന് വോട്ടിങ് മെഷീനുകള്‍ മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും മമത പറഞ്ഞു. ബംഗാളില്‍ ബിജെപി മുന്നേറുമെന്നാണ് പ്രവചനങ്ങള്‍.

എക്‌സിറ്റ് പോള്‍ തെറ്റിയപ്പോള്‍

എക്‌സിറ്റ് പോള്‍ തെറ്റിയപ്പോള്‍

എക്‌സിറ്റ് പോളുകള്‍ക്ക് ചെവികൊടുക്കാതെയാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. 2004ലെ എക്‌സിറ്റ് പോളുകള്‍ തെറ്റിയില്ലേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു അന്നത്തെ പ്രവചനം. പക്ഷേ ഫലംവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

മൂന്നിടത്തും ബിജെപി

മൂന്നിടത്തും ബിജെപി

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി കുതിക്കുമെന്ന് പറയപ്പെടുന്നു. എന്‍ഡിഎക്ക് 230 സീറ്റ് ലഭിച്ചാല്‍ അവര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ്, പരിഹാരത്തിന് ഖത്തര്‍, ഗള്‍ഫില്‍ നടക്കുന്നത്ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ്, പരിഹാരത്തിന് ഖത്തര്‍, ഗള്‍ഫില്‍ നടക്കുന്നത്

English summary
No meetings with Sonia Gandhi scheduled for Mayawati in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X