കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് കശ്മീര്‍ ഹൈക്കോടതി: പ്രായപൂര്‍ത്തിയാവാത്തവര്‍ തടവിലില്ലെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളെപ്പോലും തടങ്കലിലാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ പോലുമില്ലെന്നാണ് ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീരിലെ എല്ലാ ജയിലുകളും സന്ദര്‍ശിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്തവരെ ജയിലിലടച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുന്നത്.

ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്

ജമ്മുകശ്മീരില്‍ അങ്ങോളമിങ്ങോളം പ്രായപൂര്‍ത്തിയാവാത്ത നിരവധി പേരെ തടങ്കലിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സെപ്തംബര്‍ ഒന്നിനാണ് അന്നത്തെ സുപ്രീം കോ
ടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ് ഹര്‍ജി പരിഗണിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നിരവധി കുട്ടികളെ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഏനാക്ഷി ഗാംഗൂലി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കിയിരുന്നു. ആറ് വയസ് പ്രായമുള്ള കുട്ടികള്‍ വരെ തടങ്കലിലുണ്ടെന്നാണ് ഗാംഗുലി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. അവര്‍ക്ക് ഇപ്പോള്‍ തന്നെ സെക്കോളജിസ്റ്റിന്റെ സഹായം അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

jammu-and-kashmir7-1

ജമ്മുകശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്തവരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച് ജുവനൈല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനോട് വെള്ളിയാഴ്ച ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കലിനായി തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഈ ബെഞ്ചിലെ അംഗമാണ്.

English summary
No minors detained after revocation of Article 370, J&K HC judges tell Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X