വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, സാമ്പത്തിക നഷ്ടം, യുഐഡിഎഐ സത്യാവസ്ഥ വെളിപ്പെടുത്തുന്നു

ആധാര്‍ ബയോമെട്രികില്‍ ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്ന് യുഐഡിഎഐ. വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞു.

ദില്ലി; ആധാര്‍ ബയോമെട്രികില്‍ ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്ന് യുഐഡിഎഐ. വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞു. അടുത്തിടെ ആധാര്‍ വിവരങ്ങളും ബയോമെട്രിക്‌സും ദുരുപയോഗം ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുഐഡിഎഐ വിശദീകരണം നല്‍കിയത്.

രാജ്യത്തെ ആധാര്‍ വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യുഐഡിഎഐയ്ക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും നൂതന എന്‍സ്‌ക്രിപ്ഷന്‍ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ കൈമാറുകെയും ശേഖരിക്കുകെയും ചെയ്യുന്നതെന്നും യുഐഡിഎഐ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി വിവരങ്ങള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വിശ്വാസ വഞ്ചന നടന്നിട്ടില്ലെന്നും യുഐഡിഐഎ പറഞ്ഞു.

aadhaar

സൈബര്‍ സ്‌പേസിന്റെ പുതിയ ഭീഷണികള്‍ തടയാന്‍ തുടര്‍ച്ചയായി കരുതല്‍ എടുക്കുന്നുണ്ടെന്നും യുഐഡിഐഎ പറഞ്ഞു. ആധാര്‍-ഇകെവൈസി വഴി 4.47 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചു. ഇതോടെ അഴിമതി തുടച്ച് നീക്കി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സ്‌കോളര്‍ഷിപ്പ്, എംഎന്‍ആര്‍ജി, സബ്‌സിഡി എല്‍പിജി തുടങ്ങി വിവിധ പദ്ധതികളിലുള്ള ആനൂകൂല്യങ്ങള്‍ കൈമാറ്റം ചെയ്യാനും സര്‍ക്കാരിന് എളുപ്പമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+