കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ വീണ്ടും രാഷ്ട്രീയം കലങ്ങി മറിയുന്നു; 20 ജെഡിഎസ് എംഎൽമാർ രാജിവെക്കും, ഇല്ലെന്ന് ദേവഗൗഡ!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ വീണ്ടും രാഷ്ട്രീയം കലങ്ങി മറിയുന്നു. കഴിഞ്ഞ ദിവസമായിരുന്നു 20 ജെഡിഎസ് എംഎൽഎമാർ രാജിക്ക് തയ്യാറാണെന്ന് പ്രസ്താവനയുമായി അയോഗ്യനാക്കപ്പെട്ട എംഎൽഎ നാരായണ ഗൗഡ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ രംഗത്തെത്തി. ജെഡിഎസ് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തരായ 20 എംഎല്‍എമാര്‍ രാജിവെക്കാന്‍ തയായാറായി നിൽക്കുകയാണെന്നായിരുന്നു നാരായണ ഗൗഡ പറഞ്ഞിരുന്നത്.

<strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!</strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

ദേവഗൗഡയ്ക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനമായിരുന്നു നാരായണ ഗൗഡ നടത്തിയിരുന്നത്. ദേവേഗൗഡയുടെ മകന്‍ എച്ച്.ഡി രേവണ്ണ കഴിഞ്ഞ ദിവസം നാരായണ ഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അഞ്ച് വര്‍ഷമായി ദേവഗൗഡയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയാണ്. സ്വന്തം കുടുംബക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നതെന്നുായിരുന്നു നാരായണ ഗൗഡ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

രേവണ്ണയുടെ പ്രസ്താവനയ്ക്കെതിരെ...

രേവണ്ണയുടെ പ്രസ്താവനയ്ക്കെതിരെ...


ദേവേഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണ കഴിഞ്ഞ ദിവസം നാരായണ ഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേവഗൗഡയും കുമാരസ്വാമിയും നാരായണ ഗൗഡയെ മത്സരിപ്പിച്ച് എംഎല്‍എ ആക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴില്ലായിരുന്നുവെന്നാണ് രേവണ്ണ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് നാരായണ ഗൗഡ ദേവഗൗഡയുടെ കതുടുംബത്തിനെതിരെ രംഗത്തെത്തിയത്.

പെരുമാറിയത് കാലികളോടെന്നപോലെ

പെരുമാറിയത് കാലികളോടെന്നപോലെ


കാലികളോടെന്ന പോലെയാണ് രേവണ്ണ ഞങ്ങളോട് പെരുമാറിയത്. വരുംദിവസങ്ങളില്‍ ജെഡിഎസില്‍നിന്ന് 20 എംഎല്‍എമാര്‍ കൂടി രാജിവെക്കും. സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം രേവണ്ണയാണ്. സഹ പാര്‍ട്ടി നേതാക്കളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നായിരുന്നു നാരായണ ഗൗഡ പറഞ്ഞത്. ഡികെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെ കൈകൾ ആരുടേതാണെന്ന് വൈകാതെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡികെയുടെ അറസ്റ്റിന് പിന്നിൽ ബിജെപിയോ സിദ്ധരാമയ്യയോ അല്ലെന്നും നാരായണ ഗൗഡ വ്യക്തമാക്കി.

കർ‌ണാടക രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച

കർ‌ണാടക രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച


ഇതാദ്യമായാണ് ഗൗഡ കുടുംബത്തെ പാർട്ടിയ്ക്കൊപ്പം ഏറെക്കാലം ഉണ്ടായിരുന്ന ഒരാൾ വിമർശിക്കുന്നത്. "കുടുംബവാഴ്ച കർണാടക രാഷ്ട്രീയത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, ജെഡിയുവിനെ എല്ലായ്പ്പോഴും നിയന്ത്രിക്കുന്നത് ഗൗഡ കുടുംബമാണ്. അടുത്ത കാലം വരെ, ദേവഗൗഡയ്ക്ക് തന്റെ പാർട്ടി പ്രവർത്തകരെ പൂർണമായും സ്വാധീനിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴോ? ഞാൻ ദേവഗൗഡയെ ദൈവത്തെപ്പോലെ ആരാധിച്ചിരുന്നു. ഇന്നും എനിക്ക് അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനമുണ്ട്. പാർട്ടി അംഗങ്ങളോട് രേവണ്ണ എങ്ങനെ പെരുമാറിയെന്ന് എല്ലാവർക്കും അറിയാം. എനിക്ക് ഇത് വിശദീകരിക്കേണ്ട ആവശ്യമില്ല, കാരണം ദേവേഗൗഡയ്ക്ക് പോലും അതിനെക്കുറിച്ച് അറിയാം. നേരത്തെ, ഗൗഡ കുടുംബത്തെ മുഴുവൻ ഞാൻ ദൈവികമായി കണക്കാക്കിയിരുന്നു. അവർ ഇത് മനസ്സിലാക്കണം. " നാരായണ ഗൗഡ പറഞ്ഞു.

ബിഎസ് യെഡിയൂരപ്പയ്ക്ക് ഭീഷണി

ബിഎസ് യെഡിയൂരപ്പയ്ക്ക് ഭീഷണി

അതേസമയം ആരും രാജിവെക്കാൻ പോകുന്നില്ലെന്ന പ്രതികരണമാണ് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ നടത്തിയത്. എന്നാൽ ഭരണത്തിലേറിയ ബിഎസ് യെഡിയൂരപ്പയ്ക്കും ഭരണം തുടർന്ന് കൊണ്ടുപോകാൻ നിരവധി കടമ്പകൾ കടക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. തങ്ങളുടെ ഭാവിയുടെ കാര്യത്തില്‍ ബിജെപി ദേശീയ നേതാക്കള്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ രംഗത്തെത്തിയിരിക്കുകയാണ്.

കേസിൽ പാർട്ടി ഇടപെടില്ല

കേസിൽ പാർട്ടി ഇടപെടില്ല


കുമാരസ്വാമി സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുന്നത് വരെ തങ്ങളോട് മികച്ച രീതിയില്‍ ആശയവിനിമയം പുലര്‍ത്തിയിരുന്ന ബിജെപി നേതാക്കള്‍ യെഡിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആശയവിനിമയത്തിനോ പരിഗണിക്കാനോ തയ്യാറാവാത്തത് അയോഗ്യരാക്കപ്പെട്ട എംഎൽഎമാരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപി ദേശീയ നേതൃത്വത്തിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ രാജ്യത്തെ മികച്ച അഭിഭാഷകരെ രംഗത്തിറക്കി തങ്ങളുടെ കേസ് സുപ്രീം കോടതിയില്‍ വേഗത്തില്‍ നടത്താവുന്നതേയുള്ളൂ എന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ കോടതിയില്‍ നടക്കുന്ന കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നാണ് യെഡിയൂരപ്പയുടെ പ്രതികരണം.

എംഎൽഎമാരോട് അകലം പാലിക്കുന്നു

എംഎൽഎമാരോട് അകലം പാലിക്കുന്നു

കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ആറ് മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ദേശീയ നേതൃത്വത്തിന് താല്‍പര്യം. ഇതില്‍ നിന്ന് വിരുദ്ധമായി യെദിയൂരപ്പ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്ത് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചത്. എന്നാൽ ബിജെപി നേതൃത്വത്തിനുള്ളൽ തന്നെ ഇതിന്റഎ പേരിൽ ആശയകുഴപ്പങ്ങൾ ഉണ്ടെന്നാണ് സൂചനകതൾ. ബിജെപി ദേശീയ നേതൃത്വം ബോധപൂര്‍വ്വം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരോട് അകലം പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

English summary
No MLA is quitting party, says JD(S) chief Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X