മൊബൈല്‍ സര്‍വ്വീസ് ഇന്നും ഇല്ലാത്ത ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍; പിന്നെന്ത് ഡിജിറ്റല്‍ ഇന്ത്യ
അഹമ്മദാബാദ്: മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ മൊബൈല്‍ സര്‍വ്വീസ് ഇന്നും ഇല്ലാത്ത ഗ്രാമത്തെക്കുറിച്ചൊന്നു ആലോചിച്ച് നോകൂ..
ഗുജറാത്തിലെ 1,275 ഗ്രാമങ്ങളില്‍ ഇന്നും മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകള്‍ ലഭ്യമല്ല. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ വിവരം പുറത്ത് വിട്ടത്. 17,843 ഗ്രാമങ്ങളുള്ള ഗുജറാത്തില്‍ 7% ഗ്രാമങ്ങള്‍ക്കാണ് മൊബൈല്‍ സര്‍വ്വീസ് ഇന്നും അന്യമായി നില്‍ക്കുന്നത്.

മൊബൈല്‍ സര്‍വ്വീസ് ഇല്ലാത്ത ഗ്രാമങ്ങള്‍
ഗുജറാത്തിലെ 1275 ഗ്രാമങ്ങളില്‍ ഇന്നും മൊബൈല്‍ സര്‍വ്വീസ് അന്യമാണ്

7% ആളുകള്‍ക്ക് സര്‍വ്വീസ് ലഭിക്കുന്നില്ല
ആകെ 17843 ഗ്രാമങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 7% ആളുകള്‍ക്കും സര്‍വ്വീസ് ലഭിക്കുന്നില്ല.

രാജ്യത്ത് മൊബൈല്‍ സര്‍വ്വീസ് ഇല്ലാത്ത ഗ്രാമങ്ങള്‍
മൊത്തം 5.97 ലക്ഷം ഗ്രാമങ്ങളാണ് രാജ്യത്ത്. ഇവയില്‍ 55,669 ഗ്രാമങ്ങളിലും ഇന്നും മൊബൈല്‍ സര്‍വ്വീസ് ഇല്ല.

ഫണ്ട് അനുവദിച്ചിരുന്നു
ഗുജറാത്തില്‍ ടെലികോം സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ വേണ്ടി 2014-2015 ല്‍ ഫണ്ട് അനുവദിച്ചിരുന്നു.

സര്‍വ്വീസ് ഇല്ലാത്ത രാജ്യങ്ങള്‍ ഇനിയുമുണ്ട്
ഒഡീഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും സര്‍വ്വീസ് ഇല്ലാത്ത ഗ്രാമങ്ങളുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications