Get Updates
Get notified of breaking news, exclusive insights, and must-see stories!

അതും പൊളിഞ്ഞു... ഭക്തരുടെ കള്ളപ്രചരണത്തെ തെളിവുകളോടെ പൊളിച്ച് ആള്‍ട്ട് ന്യൂസ്, മോദി ആപ്പിളിന് നരേന്ദ്ര മോദിയുമായി ബന്ധമില്ല

മെല്‍ബണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഫിലിപ്പോ തന്റെ പുതിയ ആപ്പിള്‍ ബിസിനസ്സിന് മോദി എന്ന് പേരിട്ടു. ഇന്ത്യന്‍ വിപണിയിലും ഈ ആപ്പിള്‍ ലഭ്യമാണ്.'' സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിത്രങ്ങളടക്കം പ്രചരിക്കുന്ന സന്ദേശമാണിത്. നമോ മോദി, വി സപ്പോര്‍ട്ട് നരേന്ദ്ര മോദി എന്നീ പേജുകളില്‍ നിന്നാണ് ഇവ അപ്ലോഡ് ചെയ്തിരിക്കുന്നത്. മെസേജിന്റെ കൂടെയുള്ള ചിത്രങ്ങള്‍ ട്വിറ്ററിലും വാട്‌സ് അപ്പിലും പ്രചരിച്ചിട്ടുണ്ട്.

വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് ചിത്രം പങ്കുവെച്ചവരില്‍ ഒരാള്‍. സോഷ്യല്‍ മീഡിയ പ്രചരണത്തിലെ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ നരേന്ദ്രമോദിയുടെ ആരാധകരുടെ താത്പര്യത്തിനനുസരിച്ചല്ല ആപ്പിളിന് മോദിയെന്ന പേര് നല്‍കിയത്. ഇത് ഇറ്റലിയില്‍ നിന്നും വികസിപ്പിച്ചെടുത്ത പ്രത്യേക തരം ആപ്പിളുകളാണ്. CIVG198 എന്നാണ് ഈ ആപ്പിളിന്റെ ഔദ്യോഗിക നാമം.

Narendra Modi

ഈ ആപ്പിള്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ www.modiapple.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് ഏറെക്കാലം മുമ്പ് അതായത് 2007-ലാണ് ഈ വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

19ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന അമീദോ മോദിഗ്ലിയാനിക്ക് ശേഷമാണ് ഈ ആപ്പിളിന് അങ്ങനെയൊരു പേര് ലഭിച്ചതെന്നിം വെബ്‌സൈറ്റില്‍ പറയുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മോദി എന്ന് സ്‌പെല്‍ ചെയ്തിരിക്കുന്നത് വ്യത്യസ്തമായാണ്. കൂടാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടന്‍ തന്നെ ഈ ആപ്പിള്‍ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ നരേന്ദ്രമോദിയുടെയും മോദി ആപ്പിളിന്റെയും ഇടയില്‍ യാതൊരു ബന്ധവുമില്ലെന്നത് ആവര്‍ത്തിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+