കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും... സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്തില്‍ BJPക്ക് വൻ തിരിച്ചടി | Oneindia Malayalam

ദില്ലി: മോദി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് വമ്പന്‍ തിരിച്ചടി രണ്ട് സംസ്ഥാനങ്ങളില്‍
ബിജെപിക്ക്‌ ഉണ്ടാവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇത്തവണ മോദി തരംഗം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജാര്‍ഖണ്ഡിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ ഇനിയും കാരണങ്ങളുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

അതേസമയം കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് സഖ്യത്തിലൂടെയും മറ്റൊരു സംസ്ഥാനത്ത് സ്വന്തം ശക്തിയിലൂടെയും കരുത്ത് വര്‍ധിപ്പിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തില്‍ 85 സീറ്റുകള്‍ നേടി ബിജെപിയെ ഞെട്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

10 സീറ്റുകളില്‍....

10 സീറ്റുകളില്‍....

ഗുജറാത്തിലെ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തുന്നതായി സര്‍വേ പറയുന്നു. ഇത് പ്രകാരം കോണ്‍ഗ്രസ് വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. ബിജെപിക്ക് 16 സീറ്റുകളില്‍ മുന്‍തൂക്കമുണ്ട്. പക്ഷേ ഇത് ഇനിയും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 2014ല്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് ഗുജറാത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ മന്നേറ്റത്തെ നിരവധി ഘടകങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് സര്‍വേ വിലയിരുത്തുന്നു.

 പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നപ്പോള്‍ പ്രിയങ്ക ഗാന്ധി ഗുജറാത്തില്‍ എത്തിയിരുന്നു. ഇത് വലിയ സ്വാധീനം ഗുജറാത്തി ജനതയില്‍ ഉണ്ടാക്കിയെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 43 ശതമാനം വോട്ട് നേടും. ബിജെപി 50 ശതമാനം വോട്ടും നേടും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലത്തിന് സമാനമായ ഫലമാണ് 2019ലും ഉണ്ടാവുക.

ഹര്‍ദിക് പട്ടേലിന്റെ വരവ്

ഹര്‍ദിക് പട്ടേലിന്റെ വരവ്

ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്തും. പ്രധാനമായും പട്ടേല്‍ വിഭാഗം ബിജെപിയുടെ വോട്ടുബാങ്കാണ്. അതേസമയം പത്ത് ശതമാനം വോട്ടിന്റെ ഇടിവാണ് ബിജെപിക്കുണ്ടാവുക. ഇതിന് ആനുപാതികമായി കോണ്‍ഗ്രസിന്റെ വോട്ടുശതമാനം വര്‍ധിക്കും. ഗ്രാമീണ മേഖലയില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് ഹര്‍ദിക് പട്ടേലിന്റെ വരവ് കാരണമാകും.

 6 സീറ്റുകള്‍

6 സീറ്റുകള്‍

ആനന്ദ്, സൗരാഷ്ട്രയിലെ മൂന്ന് സീറ്റുകള്‍, അമ്‌റേലി, ഉത്തര ഗുജറാത്ത്, സബര്‍കന്ധ എന്നീ മേഖലകളില്‍ ബിജെപിക്ക് അടിപതറും. ആനന്ദ് കോണ്‍ഗ്രസിന്റെ കോട്ടയാണ്. സൗരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം കോണ്‍ഗ്രസിന് ഗുണകരമാകും. പാട്ടീദാര്‍ വോട്ടുകളും ഈ മേഖലയിലുണ്ട്. ജുനഗഡ്, അംറേലി, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളിലും ഗ്രാമീണ പ്രക്ഷോഭം കോണ്‍ഗ്രസിന് ഗുണം ചെയ്യും. ഉത്തര ഗുജറാത്തില്‍ ദളിത്, മുസ്ലീം, ക്ഷത്രിയ വോട്ടുകളും ബിജെപിയെ കൈവിടും.

 ജാര്‍ഖണ്ഡ് പിടിക്കും

ജാര്‍ഖണ്ഡ് പിടിക്കും

ജാര്‍ഖണ്ഡില്‍ 9 സീറ്റുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം പിടിക്കും. എന്‍ഡിഎ അഞ്ചിടത്ത് ലീഡ് ചെയ്യുന്നുണ്ട്. ഈ അഞ്ച് മണ്ഡലങ്ങളിലും ബിജെപിക്ക് പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വരും. മുഖ്യമന്ത്രിക്കും ബിജെപിക്കും ഒട്ടും ജനപ്രിയത ഇവിടെ ഇല്ല. അതാണ് ബിജെപിക്ക് പ്രധാനമായും തിരിച്ചടിയാവുക. 28 ശതമാനം വോട്ടിന്റെ വര്‍ധനവാണ് സര്‍വേ യുപിഎയുടെ വോട്ടുശതമാനത്തില്‍ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!

English summary
no modi wave in 2 states bjp set to loose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X