തരംഗം തന്റേതല്ല; ബിജെപിയുടേതെന്ന് മോദി
ദില്ലി: ഒടുവില്‍ നരേന്ദ്ര മോദിയും ആ കാര്യം അങ്ങ് സമ്മതിച്ചു. രാജ്യത്ത് ഇപ്പോഴുള്ളത് മോദി തരംഗമല്ല, ബിജെപി തരംഗമാണെന്ന്... സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ തന്നെ പലവട്ടം പറഞ്ഞ് കഴിഞ്ഞപ്പോഴാണ് നരേന്ദ്ര മോദി ഇത്തരം ഒരു പ്രതികരണം നടത്തിയത്.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയാണ് രാജ്യത്ത് മോദി തരംഗമല്ല, ബിജെപി തരംഗമാണ് ഉള്ളതെന്ന് പറഞ്ഞത്. അഭിമുഖത്തില്‍ ഈ വിഷയം ഉയര്‍ന്ന് വന്നപ്പോഴായിരുന്നു മോദിയുടെ മറുപടി.

നരേന്ദ്ര മോദി ബിജെപിയേക്കാള്‍ വളര്‍ന്നു എന്ന രീതിയിലാണ് ഇപ്പോള്‍ പ്രചാരണം. എന്നാല്‍ ഇതിനേയും മോദി തന്റെ സ്വതസിദ്ധമായ രീതിയില്‍ പ്രതിരോധിക്കുന്നുണ്ട്. അമ്മയേക്കാള്‍ എങ്ങനെയാണ് കുട്ടി വലുതാവുക എന്നതായിരുന്നു മോദിയുടെ മറുചോദ്യം.
ഗുജറാത്ത് കലാപപം സംബന്ധിച്ച ചോദ്യത്തോട് നരന്ദ്ര മോദി പ്രതികരിച്ചില്ല. കലാപത്തിന്റെ പേരില്‍ മാപ്പ് പറയുമോ എന്നായിരുന്നു ചോദ്യം. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി മാപ്പുപറയണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യവും അഭിമുഖത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കോണ്‍ഗ്രസ് അവരുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞിട്ട് മതി മറ്റുളളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്ത് കലാപത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്ന് മോദി ആരോപിച്ചു. ഇത്തവണ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരപാജം നേരിടുമെന്നും നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications