സ്‌കൂള്‍ ബസിനു പോകാന്‍ പണമില്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
മുംബൈ: സ്‌കൂള്‍ ബസിനു പോകാന്‍ പണമില്ലാതെ വിഷമിച്ച പെണ്‍കുട്ടി ഒടുവില്‍ ആത്മഹത്യ ചെയ്തു. കര്‍ഷകന്റെ മകളാണ് ആത്മഹത്യ ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാതി പിറ്റലെയാണ് മരണപ്പെട്ടത്. ബസിനു കൊടുക്കാന്‍ പണം ഇല്ലാത്തതിനാല്‍ ഒരാഴ്ചയായി സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്. ദരിദ്ര കുടുംബത്തിലെ അംഗമാണ് സ്വാതി പിറ്റലെ. കര്‍ഷകനായ അച്ഛന്‍ പണിയെടുത്തിട്ടു വേണം ആ കുടുംബം ജീവിച്ചു പോകാന്‍. രക്ഷിതാക്കള്‍ക്ക് കഴിയുംവിധം മകളെ പഠിപ്പിച്ചു.

പിന്നീട് ഗതികെട്ട് കുട്ടിയുടെ പഠനം മുടക്കേണ്ടി വരുകയായിരുന്നു. അച്ഛന്റെ ജോലി ചെയ്യുന്ന തക്കാളി ഫാമില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പും എഴുതിവെച്ചിരുന്നു.
പഠനം മുടങ്ങിയതിന്റെ സങ്കടത്തിലാണ് മരിക്കുന്നതെന്നാണ് എഴുത്തിലുണ്ടായിരുന്നത്. ഒട്ടേറെ കടങ്ങളും ഈ കുടുംബത്തിനുണ്ട്. അച്ഛന്‍ എല്ലാവരുടെയും കടങ്ങള്‍ സാവകാശം തരുമെന്നും അച്ഛനെ ഉപദ്രവിക്കരുതെന്നും മകള്‍ എഴുത്തിലൂടെ പറയുന്നുണ്ട്.












Click it and Unblock the Notifications