കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ഡേയ്ക്ക് ലോണ്‍ വേണമെന്ന് എസ്ബിഐ ഓഫീസര്‍

  • By Anwar Sadath
Google Oneindia Malayalam News

ഗാന്ധിനഗര്‍: വാലന്റൈന്‍സ് ഡേ ആഘോഷമാക്കാന്‍ ലോണിന് അപേക്ഷിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസറുടെ അപേക്ഷ ബാങ്ക് മാനേജര്‍ തള്ളി. ഗുജറാത്തിലെ ഒരു ബാങ്കിലാണ് വ്യത്യസ്തമായ ഒരു ആവശ്യവുമായി ഓഫീസര്‍ ലോണിന് അപേക്ഷിച്ചത്. രാജ്യത്ത് ഇതാദ്യമായിരിക്കും ഇത്തരത്തില്‍ ഒരു അപേക്ഷ ബാങ്കിന് ലഭിക്കുന്നത്.

പ്രൊബേഷണറി ഓഫീസറായ ദിഗ് വിജയ് സിങ് ഫെസ്റ്റിവല്‍ ലോണ്‍ ആയ 42,970 രൂപയ്ക്കുവേണ്ടിയാണ് ബാങ്ക് മാനേജര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ വാലന്റൈന്‍സ് ഡേ അംഗീകരിക്കപ്പെട്ട ഉത്സവമല്ലെന്ന് കാട്ടി മാനേജര്‍ അപേക്ഷ തള്ളിക്കളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ദിഗ് വിജയ് സിങ് അതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

valentines-day

താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല അപേക്ഷ നല്‍കിയതെന്ന് ദിഗ്‌വിജയ്‌സിങ് പറഞ്ഞു. ബാങ്കിന്റെ തീരുമാനത്തില്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ താന്‍ ഒരുക്കമല്ല. ബാങ്കിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്നും ഇരുപത്തിയഞ്ചുകാരനായ ഓഫീസര്‍ പറഞ്ഞു. വാലന്റൈന്‍സ് ഡേ ലോണ്‍ നിഷേധിച്ചെങ്കിലും മറ്റൊരു പേരില്‍ ലോണിന് അപേക്ഷിക്കാനും യുവാവ് മടിച്ചില്ല.

ബസന്ത് പഞ്ചമി ആഘോഷത്തിന്റെ പേരിലാണ് ദിഗഗ് വിജയ് സിങ് അപേക്ഷ നല്‍കിയത്. അംഗീകരിക്കപ്പെട്ട ആഘോഷമായതിനാല്‍ ബാങ്ക് ലോണ്‍ അനുവദിക്കുകയും ചെയ്തു. മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ, വാലന്റൈന്‍സ് ഡേ എന്നിവയ്ക്ക് തങ്ങല്‍ ലോണ്‍ നല്‍കാറില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ഒരു മാസത്തെ ശമ്പളം ആണ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഫെസ്റ്റിവല്‍ ലോണ്‍ ആയി അനുവദിക്കുന്നത്. ഇതിന് പ്രത്യേകിച്ച് പലിശ ഈടാക്കാറില്ല,

English summary
No Money, Honey! Bank Officer’s “Valentine’s Day Loan” rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X