സ്ത്രീധനം നൽകാൻ പണമില്ല, പെൺകുട്ടി ആത്മഹത്യ ചെയ്തു !!!

  • Posted By:
Subscribe to Oneindia Malayalam

ലത്തൂര്‍: സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ഇരുപത്തി ഒന്നുകാരിയായ ശീതള്‍ വയാല്‍ ആണ് കിണറ്റില്‍ ചാടി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

കര്‍ഷക കുടുംബം

കര്‍ഷക കുടുംബം

ലത്തൂരിലെ കര്‍ഷക കുടുംബം ആണ് ശീതളിന്റേത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഇവരുടെ കൃഷി എല്ലാം നശിച്ചിരുന്നു.

കടം വാങ്ങി

കടം വാങ്ങി

കൃഷി ഇറക്കാനും, ജലസേചനത്തിനുമായി നിരവധി പേരില്‍ നിന്ന് ശീതളിന്റെ കുടുംബം പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടം നേരിട്ടു.

പണമില്ല

പണമില്ല

ശീതളിന് വിവാഹാലോചനകള്‍ കുടുംബം നടത്തിയിരുന്നു. എന്നാല്‍ സ്ത്രീധനമായി ആവശ്യപ്പെട്ട തുക നല്‍കാനില്ലാത്തത് കൊണ്ട് വിവാഹം മുടങ്ങുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

അമ്മയോടൊപ്പം അടുത്തുള്ള വയലിലെ കിണറ്റില്‍ നിന്ന് വെള്ളം ശേഖരിയ്ക്കാന്‍ പോയതായിരുന്നു ശീതള്‍. അമ്മ തിരികെ പോന്ന് കുറേ സമയത്തിന് ശേഷവും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്.

ജീവിയ്ക്കാനില്ല

ജീവിയ്ക്കാനില്ല

തന്നെ വിവാഹം കഴിപ്പിയ്ക്കാന്‍ കഴിയാത്തതില്‍ കുടുംബം വലിയ വിഷമത്തില്‍ ആണ്. പക്ഷേ ആളുകള്‍ ആവശ്യപ്പെടുന്ന സ്ത്രീധനം നല്‍കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയില്ല, അവരെ ബുദ്ധിമുട്ടിയ്ക്കാതിരിക്കാനാണ് താന്‍ മരിയ്ക്കുന്നതെന്നും പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ദുരാചാരം

ദുരാചാരം

സ്ത്രീധനം എന്ന ദുരാചാരം ഇല്ലാതാവണമെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ആവട്ടെ അതിന്റെ അവസാന ഇര എന്നാണ് ശീതള്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

English summary
My death would end the dowry system and other rituals in the Maratha community, Sheethal writes.
Please Wait while comments are loading...