മോദി-ഷാ സ്റ്റൈല്‍; മന്ത്രിമാര്‍ക്ക് ഫ്ലൈറ്റും സ്റ്റാര്‍ ഹോട്ടലുകളുമില്ല!
ദില്ലി: ബി ജെ പിയുടെ മന്ത്രിമാര്‍ സ്വകാര്യ വിമാനങ്ങളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒഴിവാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഇതേ കാര്യം മന്ത്രിമാരോട് പറഞ്ഞിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ ഉപയോഗിക്കാനാണ് മന്ത്രിമാര്‍ക്ക് കിട്ടിയിട്ടുള്ള നിര്‍ദേശം. അല്ലാത്ത സമയത്ത് സാധാരണ വിമാനങ്ങളിലാകാം യാത്ര.
മന്ത്രിമാര്‍ ലളിതജീവിതം നയിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഒരേ സ്വരമാണ്. മണ്ഡലത്തിലെ ജനങ്ങളുമായി അടുത്തിടപഴകാനാണ് ഇരുവരും പാര്‍ട്ടി എം പിമാര്‍ക്ക് നല്കുന്ന സന്ദേശം. പുറത്ത് പോകേണ്ടി വന്നാലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നത് ഒഴിവാക്കണം.

പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശങ്ങള്‍. തങ്ങളുടെ ചെലവ് കുറയ്ക്കുന്നത് വഴി ജനങ്ങള്‍ക്ക് മുന്പില് നല്ല ഇമേജുണ്ടാക്കലാണ് ലക്ഷ്യം. വെറുതെ പറയുക മാത്രമല്ല, അമിത് ഷാ സാധാരണ വിമാനങ്ങള്‍ യാത്ര ചെയ്യുകയും സാധാരണ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്ന ആളാണ്. ഇത് മറ്റ് മന്ത്രിമാരും നേതാക്കളും പിന്തുടരണം. അത്രേയുള്ളു കാര്യം.
അടുത്തിടെ ദില്ലിയില്‍ വെച്ച് പാര്‍ട്ടി വെറ്ററന്‍ ലീഡര്‍ എല്‍ കെ അദ്വാനി ചാര്‍ട്ടേഡ് ഫ്ലൈറ്റിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് അദ്വാനിക്ക് കിട്ടിയത്. ഇതേത്തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരെ അദ്വാനി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി നേതാക്കള്‍ സാധാരണ വിമാനങ്ങളില്‍ യാത്ര ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് അദ്വാനിക്കും കിട്ടിയതത്രെ.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications