കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിനു പിന്നാലെ സര്‍ദാര്‍ജി ഫലിതങ്ങളും നിരോധിക്കാന്‍ നീക്കം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സര്‍ദാര്‍ജി ഫലിതങ്ങള്‍ കേട്ട് ചിരിക്കാന്‍ പോലും അവകാശമില്ലേ, ഇല്ലെന്നാണ് പറയുന്നത്. ടിന്റു മോന്‍ ഫലിതങ്ങളെ പോലെത്തന്നെ ജനശ്രദ്ധയാകര്‍ഷിച്ച ഫലിതങ്ങളായിരുന്നു സര്‍ദാര്‍ജിമാരുടെ. ബീഫിനു പിന്നാലെ സര്‍ദാര്‍ജി ഫലിതങ്ങളും നിരോധിക്കാനാണ് നീക്കം. സര്‍ദാര്‍ജി ഫലിതങ്ങള്‍ സിഖ് സമുദായത്തെ പരിഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചു.

സിഖുകാരെ അവഹേളിക്കുന്ന ഇത്തരം ഫലിതങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സര്‍ദാര്‍ജി ഫലിതങ്ങള്‍ കേട്ട് ചിരിക്കണോ വേണ്ടയോ എന്നു ഇനി സുപ്രീംകോടതി തീരുമാനിക്കും. വനിതാ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ചതിനുശേഷം സുപ്രീംകോടതി നിലപാട് അറിയിക്കും. ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

sardarjokes

ഫലിതങ്ങള്‍ പോലും ഒരു തമാശയായി എടുക്കാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. സിഖുകാരനായ എഴുത്തുകാരന്‍ ഖുശ്‌വന്ത സിംഗ് പോലും സര്‍ദാര്‍ ഫലിതങ്ങള്‍ എഴുതിയിട്ടുണ്ട്. 5000ത്തോളം വെബ്‌സൈറ്റുകള്‍ ഇത്തരം ഫലിതങ്ങള്‍ ഇറക്കുന്നുണ്ട്.

സിഖുക്കാരെ വിഡ്ഢികളായും കഴിവില്ലാത്തവരായും ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം. അങ്ങനെയാണെങ്കില്‍ കോമഡി ഷോകള്‍ പോലും നിര്‍ത്തേണ്ടിവരില്ലേ. സിനിമാ താരങ്ങളെ പരിഹസിച്ചു കൊണ്ട് എത്ര കോമഡി ഷോകള്‍ അവതരിപ്പിക്കുന്നുണ്ട്. ഫലിതങ്ങളിലൂടെ സിഖ് സമുദായത്തെക്കുറിച്ചറിയാന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെ ഒരു തമാശയായി എടുത്താല്‍ പോരെയെന്നാണ് ബെഞ്ച് ചോദിച്ചത്.

English summary
A similar case has made it to the Supreme Court through a public interest litigation (PIL). It asked the apex court to issue a ban on websites 'which spread jokes portraying the sardar community as 'persons of low intellect, stupid and foolish'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X